സംസ്ഥാനത്ത് ഇന്നും മഴ തുടരും. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. തീരദേശ മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം തുടരുകയാണ്. തെക്കൻ തെലങ്കാനയ്ക്ക് മുകളിൽ രൂപപ്പെട്ട ചക്രവാത ചുഴിയുടെയും അറബിക്കടലിൽ കേരളതീരത്തിന് സമീപത്ത് രൂപപ്പെട്ട ന്യൂനമർദ്ദ പാത്തിയുടെയും സ്വാധീന ഫലമായാണ് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നത്.
മധ്യ വടക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ കാസർഗോഡ് ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പ് തുടരുന്നുണ്ട്. ആലപ്പുഴ കൊല്ലം ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയിട്ടുണ്ട്.
മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിലും സാധ്യതയുണ്ട്. ഉയർന്ന തിരമാല സാധ്യതയും, കള്ളക്കടൽ പ്രതിഭാസ സാധ്യതയും കണക്കിലെടുത്ത് കേരള – കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചൽ സാധ്യത കണക്കിലെടുത്ത് മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത നിർദേശം തുടരുകയാണ്. ഇതിനൊപ്പം തീരദേശത്തും പ്രത്യേക ജാഗ്രത നിർദ്ദേശം തുടരുന്നുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.