കോഴിക്കോട് : രാഹുല്‍ ഗാന്ധിക്കെതിരെ സമൂഹമാധ്യമത്തില്‍ അസഭ്യംനിറഞ്ഞതും മതസ്പർദ്ധവളർത്തുന്നതുമായ പോസ്റ്റ്. സംഭവത്തില്‍ കോഴിക്കോട് ഉള്ള്യേരി സ്വദേശിയായ വളപ്പില്‍ രവിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പരാതിനല്‍കി.
അത്തോളി പോലീസിലാണ് പരാതി നല്‍കിയത്. മതസ്പർദ്ധ വളർത്തി സംഘർഷമുണ്ടാക്കാനുള്ള നീക്കത്തിനെതിരെ നടപടി വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ലോക്സഭയിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനെ വിമർശിച്ചായിരുന്നു പോസ്റ്റ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.