കൊടിയത്തൂർ: ക്വാറി ഉടമകളില്‍ നിന്ന് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയ കൊടിയത്തൂർ പഞ്ചായത്ത് യു.ഡി.എഫ് ഭരണസമിതി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
സി.പി.എം തിരുവമ്ബാടി ഏരിയാ കമ്മിറ്റി അംഗം ഇ.രമേശ് ബാബു ഉദ്ഘാടനം ചെയ്തു. സി.പി.ഐ കൊടിയത്തൂർ ലോക്കല്‍ സെക്രട്ടറി വി.കെ. അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. ജോണി ഇടശ്ശേരി, ടി.വി.
മാത്യു, വി.വി. നൗഷാദ്, കരീം കൊടിയത്തൂർ, സി ടി സി അബ്ദുള്ള പ്രസംഗിച്ചു. എൻ.രവീന്ദ്ര കുമാർ, ബിനോയ് ടി ലൂക്കോസ് ,എം.കെ. ഉണ്ണിക്കോയ,ലാലുപ്രസാദ്, കെ.സി. മമ്മദ്കുട്ടി, ഇ അരുണ്‍ , കോമളം തോണിച്ചാല്‍, ഹരീഷ് പന്നിക്കോട് നേതൃത്വം നല്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.