മുക്കം : കോഴിക്കോട് മുക്കത്ത് കെ.എസ്.ഇ.ബി. ഓഫീസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ്റെ പരാക്രമം. തിരുവമ്പാടി സ്വദേശി അജ്മല്‍ യു.സിയാണ് എ.ഇയെ കൈയേറ്റം ചെയ്തത്. ഓഫീസിലെ കമ്പ്യൂട്ടർ അടക്കമുള്ളവ അടിച്ചുതകർത്തു. തിരുവമ്പാടി പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസം വൈദ്യുതി ബിൽ അടക്കാത്തതിനെ തുടർന്ന് കെഎസ്ഇബി അജ്മലിൻ്റെ വീട്ടിലെ കണക്ഷൻ വിച്ഛേദിച്ചിരുന്നു. വിച്ഛേദിക്കപ്പെട്ടു. ഇതിനായി വീട്ടിലെത്തിയ ജീവനക്കാരെ ഇയാൾ തടഞ്ഞുനിർത്തി കൈയേറ്റം ചെയ്യാൻ ശ്രമിച്ചിരുന്നു.
ജീവനക്കാരുടെ പരാതിയിൽ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് ഇയാൾക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കെ.എസ്.ഇ.ബി. ഓഫീസിലെത്തി എ.ഇ.യെ കൈയേറ്റം ചെയ്തത്. ആക്രമണത്തിൽ പരിക്കേറ്റ തിരുവമ്പാടി എ.ഇ. പ്രശാന്തിനെ മുക്കം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.