മാവൂർ: രണ്ടു ദിവസങ്ങളിലായി അഹ്ദൽ നഗർ, തേനായിൽ വെച്ച് നടന്ന എസ്.എസ്.എഫ് താത്തൂർ സെക്ടറിന് കീഴിൽ സംഘടിപ്പിച്ച 31 മത് എഡിഷൻ സാഹിത്യോത്സവ് പ്രൗഢ ഗംഭീരമായി സമാപിച്ചു. 200 ഓളം മത്സരാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ അഹ്ദൽ നഗർ, തേനായിൽ യൂണിറ്റ് ജേതാക്കളായി. താത്തൂർ, വെള്ളലശ്ശേരി യൂണിറ്റുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഹഫീഫ്. ടി. അഹ്ദൽ നഗർ സർഗപ്രതിഭയായും റബീഹ്. എം. കലാപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.
ഉദ്ഘാടന സംഗമത്തിൽ കുന്ദമംഗലം നിയോജക മണ്ഡലം എം.എൽ.എ. പി.ടി.എ. റഹീം ഉദ്ഘാടനം നിർവഹിച്ചു. വേദിയിൽ ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഒളിക്കൽ ഗഫൂർ, വാർഡ് മെമ്പർ കെ. റഫീഖ്, ജമാൽ തേനായിൽ, മിദ്ലാജ് തേനായിൽ തുടങ്ങിയവർ ആശംസ അറിയിച്ചു.
സമാപന സംഗമത്തിൽ സെക്ടർ പ്രസിഡണ്ട് സ്വാലിഹ് സഖാഫിയുടെ അദ്ധ്യക്ഷതയിൽ ദുബൈ ഐ.സി.എഫ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സലാം സഖാഫി വെള്ളലശ്ശേരി ഉദ്ഘാടനവും, ഇബ്രാഹീം സഖാഫി അനുമോദന പ്രഭാഷണവും നടത്തി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.