ഓമശ്ശേരി: കണ്ണങ്കോട് മലയില്‍ നടക്കുന്ന ചെങ്കല്‍ ഖനനം ജനങ്ങളെ ആശങ്കപ്പെടുത്തുന്നു. കനത്ത മഴയത്തും ഖനനം തുടരുകയാണ്.
ചെങ്കുത്തായ മലയില്‍ ഏക്കർ കണക്കിന് പ്രദേശത്താണ് ഖനനം നടക്കുന്നത്. ക്വാറിക്ക് താഴെയും പരിസരവും ജനസാന്ദ്രതയുള്ള പ്രദേശമാണ്. ക്വാറിയിൽ നിന്നുമെത്തുന്ന മഴവെള്ളം വലിയ അപകടത്തിന് കാരണമാകുമെന്ന ഭീതിയിലാണ് ജനങ്ങൾ. ക്വാറി പ്രവർത്തനംമൂലം അരീക്കല്‍ കണ്ണങ്കോട് യാത്രയും ദുഷ്കരമാണ്. നിരവധി ടിപ്പറുകളാണ് ഈ റൂട്ടില്‍ ഓടുന്നത്. സ്ത്രീകളും കുട്ടികളും ഭയന്നാണ് റോഡില്‍ സഞ്ചരിക്കുന്നത്. റോഡില്‍ ചളി നിറഞ്ഞതുമൂലം ബൈക്ക് യാത്രികർ തെന്നി വീഴുന്ന സ്ഥിതിയുമുണ്ട്. ക്വാറിക്കെതിരെ നാട്ടുകാർ നിരവധി പരാതികള്‍ റവന്യൂ അധികൃതർക്ക് നല്‍കിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.
വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് ഡി.വൈ.എഫ്.ഐ ഓമശ്ശേരി മേഖല കമ്മിറ്റി കൂടത്തായി വില്ലേജ് ഓഫീസർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് ഡിവൈഎഫ്ഐ നേതൃത്വം അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.