കൂരാച്ചുണ്ട്: ടൂറിസം കേന്ദ്രങ്ങള്‍ റിസർവോയറുകള്‍ എന്നിവ ഉള്‍പ്പെടുന്ന കക്കയത്ത് ഫയർ സ്റ്റേഷൻ യൂണിറ്റ് അനുവദിക്കണമെന്ന് കക്കയത്ത് ചേർന്ന കട്ടിക്കാന ഫൗണ്ടേഷൻ യോഗം ആവശ്യപ്പെട്ടു.
എന്തെങ്കിലും അത്യാഹിതങ്ങള്‍ ഉണ്ടാകുമ്ബോള്‍ 25 കിലോമീറ്റർ ദൂരെയുള്ള പേരാമ്ബ്രയില്‍ നിന്നാണ് സേന എത്തിച്ചേരുന്നത്. ആയതിനാല്‍ കക്കയത്ത് കെഎസ്ഇബിയുടെ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടം ഫയർ സ്റ്റേഷൻ യൂണിറ്റ് സ്ഥാപിക്കാനായി ഉപയോഗപ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
അഡ്വ. മാത്യു കട്ടിക്കാന അധ്യക്ഷത വഹിച്ചു. ആൻഡ്രൂസ് കട്ടിക്കാന, ജോസഫ് കട്ടിക്കാന, ബെന്നി കട്ടിക്കാന എന്നിവർ പ്രസംഗിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.