വടകര: താലൂക്കിലെ നെല്ലറയായ കുറ്റ്യാടി മണ്ഡലത്തിലെ വിവിധ പാഠശേഖരങ്ങളില്‍ നെല്ല് ഉല്പാദനത്തില് വൻ വർധന. മണിയൂർ, ആയഞ്ചേരി, വേളം, കുറ്റ്യാടി, തിരുവള്ളൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലെ പാടശേഖരങ്ങളില്‍ 804.561മെട്രിക്ക് ടണ്‍ ഉല്പാദനമാണ് ഇത്തവണയുണ്ടായത്.
കഴിഞ്ഞ വർഷം 683.8 മെട്രിക്ക് ടണ്‍ ആയിരുന്നു ഉല്പാദനം. ഇത്തവണ 120.7 ടണ്ണിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. മുൻ വർഷങ്ങളില്‍ കൊയ്ത്തുകാലയളവില് പാഠശേഖരങ്ങളിലേക്ക് വെള്ളം ഒഴുകിയെത്തി നശിക്കുന്നത് പതിവായിരുന്നു. ജലവിതരണത്തിലുണ്ടായ കരുതലും കർഷകരുടെയും, കൃഷിവകുപ്പിന്റെയും, ജലസേചന വകുപ്പിന്റെയും മികച്ച പ്രവർത്തനങ്ങളുമാണ് മികച്ച രീതിയിലുള്ള കാർഷികോല്പാദനത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തുന്നത്. മികച്ച ഉത്പാദനം കൈവരിക്കുന്നതിന് വേണ്ടി പ്രയത്നിച്ച കർഷകർക്കും കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്കും ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെയും കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എല്‍.എ അഭിനന്ദിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.