കോടഞ്ചേരി: കാലാവസ്ഥാ വ്യതിയാനവും വില തകർച്ചയും നേരിടുന്ന റബ്ബർ കർഷകർക്ക് ആശ്വാസമായി കേരള സർക്കാർ നല്‍കിവരുന്ന റബ്ബർ വില സ്ഥിരതാ ഫണ്ട് 180 രൂപയില്‍ നിന്ന് 300 രൂപയായി വർധിപ്പിക്കണമെന്ന് കോടഞ്ചേരി റബ്ബർ ഉത്പാദക സംഘം വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.
വില സ്ഥിരതാ ഫണ്ടില്‍ നിന്നു ലഭിക്കാനുള്ള കുടിശിക ഉടൻ തന്നെ വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു. യോഗത്തില്‍ സംഘം പ്രസിഡന്‍റ് ജോസ് കപ്യാരുമല അധ്യക്ഷത വഹിച്ചു. ഷാജു പാലത്തിങ്കല്‍, ബിജു വെട്ടുകല്ലും പുറത്ത്, ജോഷി പുലയൻ പറന്പില്‍, ബേബി പുത്തൻവീട്ടില്‍ എന്നിവർ പ്രസംഗിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










