കോഴിക്കോട്: ജില്ലയിലെ അഞ്ച് പ്രധാന റോഡുകളുടെ അടിയന്തര അറ്റകുറ്റപ്പണിക്ക് സർക്കാർ 2.91 കോടി അനുവദിച്ചു. കേരള റോഡ് ഫണ്ട് ബോർഡിന്റെ കീഴിലുള്ള റോഡുകള്‍ക്കാണ് തുക അനുവദിച്ചത്.
മാവൂർ- എൻഐടി – കൊടുവള്ളി റോഡിന് 2.25കോടി, വടകര – വില്യാപ്പള്ളി റോഡിന് 25 ലക്ഷം, പുതിയങ്ങാടി-പുറക്കാട്ടിരി – അത്തോളി-ഉള്ള്യേരി റോഡിന് ആറ്ലക്ഷം, മലയോര ഹൈവേയില്‍ തൊട്ടില്‍പ്പാലം മുതല്‍ മുള്ളൻകുന്ന് വരെയുള്ള റോഡിന് 25 ലക്ഷം, പരപ്പൻപൊയില്‍ – കാരക്കുന്നത്ത് റോഡിന് 10 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.