കട്ടാങ്ങൽ: നവീകരണ പ്രവൃത്തി നടക്കുന്ന കളൻതോട് കൂളിമാട് റോഡിൽ നായർകുഴി കരിയാത്തൻ കുന്നിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു. ഇന്ന് പെയ്ത കനത്ത മഴയെതുടർന്നാണ് വൈകുന്നേരം അഞ്ച് മണിയോടെ നാലാൾ പൊക്കത്തിലുള്ള കുന്നിൽ നിന്നും മണ്ണിടിഞ്ഞു വീണത്. മഴ തുടർന്നാൽ കൂടുതൽ ഭാഗം ഇടിയാൻ സാധ്യതയുണ്ട്. മാത്രവുമല്ല കുന്നിന് മുകളിലുള്ള മരങ്ങൾ ഏത് നിമിഷവും നിലം പൊത്താമെന്ന അവസ്ഥയിലാണ്.
മുക്കത്ത് നിന്നുള്ള അഗ്നിരക്ഷാസേനയെത്തി റോഡിലേക്ക് വീണ മരച്ചില്ലകൾ വെട്ടിമാറ്റി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഇത് വഴി യാത്രചെയ്യുന്നത് കഴിയുന്നതും ഒഴിവാക്കാനും ശ്രദ്ധിക്കണമെന്ന് നിർദേശമുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.