Monday, July 27, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Kerala Kozhikode

കനത്ത മഴയില്‍ കോഴിക്കോട് ജില്ലയില്‍ വ്യാപക നാശനഷ്ടം; 30ലേറെ വീടുകള്‍ ഭാഗികമായി തകര്‍ന്നു; കോഴിക്കോട് താലൂക്കില്‍ അഞ്ച് ദുരിതാശ്വാസ ക്യാംപുകളിലായി 21 പേര്‍

by PressLive TV
July 16, 2024, 10:40 PM
in Kozhikode
18 0
0
കനത്ത മഴയില്‍ കോഴിക്കോട് ജില്ലയില്‍ വ്യാപക നാശനഷ്ടം; 30ലേറെ വീടുകള്‍ ഭാഗികമായി തകര്‍ന്നു; കോഴിക്കോട് താലൂക്കില്‍ അഞ്ച് ദുരിതാശ്വാസ ക്യാംപുകളിലായി 21 പേര്‍

കോഴിക്കോട് : ജില്ലയില്‍ ഇന്നലെയും ഇന്നുമുണ്ടായ അതിതീവ്ര മഴയില്‍ വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് താലൂക്കുകളിലായി 30ലേറെ വീടുകള്‍ ഭാഗികമായി തകര്‍ന്നു. പലയിടങ്ങളിലും കിണറുകള്‍ ഇടിഞ്ഞുതാഴ്ന്നു. മഴക്കെടുതി ഏറ്റവും രൂക്ഷമായി അനുഭവപ്പെട്ട കോഴിക്കോട് താലൂക്കില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അഞ്ചിടങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു.

ഒന്‍പത് കുടുംബങ്ങളില്‍ നിന്നായി 12 സ്ത്രീകളും 11 പുരുഷന്‍മാരും എട്ട് കുട്ടികളും ഉള്‍പ്പെടെ 21 പേരാണ് കസബ വില്ലേജിലെ ഐഎച്ച്ആര്‍ഡി ടെക്‌നിക്കല്‍ എച്ച്എസ്എസ്, മാവൂര്‍ വില്ലേജില്‍ കച്ചേരിക്കുന്ന് സാംസ്‌കാരിക നിലയം, കുമാരനല്ലൂര്‍ വില്ലേജില്‍ മൂട്ടോളി ലോലയില്‍ അംഗനവാടി, ചേവായൂര്‍ വില്ലേജിലെ എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് സ്‌കൂള്‍, കോട്ടൂളി ജി.എല്‍.പി.സ്‌കൂള്‍ എന്നിവിടങ്ങളിലെ നാലു ക്യാംപുകളില്‍ കഴിയുന്നത്. ഇവര്‍ക്കു പുറമേ തലക്കുളത്തൂര്‍, ചേളന്നൂര്‍, കോട്ടൂളി, മാവൂര്‍, കുമാരനല്ലൂര്‍, ഫറോക്ക്, കരുവന്തിരുത്തി, കുറ്റിക്കാട്ടൂര്‍ വില്ലേജുകളിലായി 39 കുടുംബങ്ങള്‍ ബന്ധുവീട്ടിലേക്ക് മാറിത്താമസിച്ചിട്ടുണ്ട്.

കോഴിക്കോട് താലൂക്കിലെ 15 വില്ലേജുകളെ മഴക്കെടുതി ബാധിച്ചു. താലൂക്കില്‍ മരങ്ങള്‍ വീണും മണ്ണിടിഞ്ഞും മറ്റുമായി 14 വീടുകള്‍ ഭാഗികമായി തകര്‍ന്നു. എലത്തൂര്‍ വില്ലേജില്‍ കോര്‍പറേഷന്‍ രണ്ടാം വാര്‍ഡില്‍ ജെട്ടി റോഡ് താമരക്കല്‍ പറമ്പ് അര്‍ച്ചന നിവാസില്‍ പി മധുസൂദനന്‍ എന്നവരുടെ വീടിന്റെ മതില്‍ തകര്‍ന്ന് വീട് അപകടാവസ്ഥയിലായി. തൊട്ടടുത്ത ബാഷിദ കെ എന്നവരുടെ വീടിനും കേടുപാടുകള്‍ സംഭവിച്ചു. ബേപ്പൂര്‍ വില്ലേജിലെ പാടത്ത് പറമ്പില്‍ തെങ്ങ്, മാവ് എന്നിവ കടപുഴകി വീണ് ചൊക്കിളി മുസ്തഫയുടെ വീടിന് നാശനഷ്ടം സംഭവിച്ചു.

പുതിയങ്ങാടി എഫ്‌സിഐ ഗോഡൗണിലെ ഓവ് ചാല്‍ ഗ്രില്ലില്‍ മാലിന്യം കുടുങ്ങി അടഞ്ഞത് കാരണം വരക്കല്‍ കൈതവളപ്പ് പ്രദേശത്തെ 15ഓളം വീടുകളില്‍ വെള്ളം കയറി. പുതിയങ്ങാടി പള്ളിക്കണ്ടി കോളനിയിലെ ബിയ്യാത്തുമ്മകുട്ടിയുടെ വീടിന്റെ അടുക്കള ഭാഗം മഴയില്‍ തകര്‍ന്നു വീണു. ഫറോക്ക് 24-ാം ഡിവിഷനില്‍ വനജയുടെ വീട് മരം വീണ് അടുക്കള ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചു.

താമരശ്ശേരി താലൂക്കിലെ അഞ്ച് വില്ലേജുകളെ മഴക്കെടുതികള്‍ ബാധിച്ചു. അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നു. കൂടത്തായി വില്ലേജില്‍ മൈക്കാവ് പള്ളിയുടെ പിന്‍ഭാഗത്തു മണ്ണിടിഞ്ഞു പള്ളിയുടെ പിന്‍ഭാഗത്തുള്ള അടുക്കള പൂര്‍ണമായും തകര്‍ന്നു. തെയ്യപ്പാറ ഏലിയാസിന്റെ വീടിന് മുകളില്‍ മരം വീണ് വീട്ടിന് കേടുപാടുകളുണ്ടായി. കിഴക്കോത്തു വില്ലേജില്‍ മുഹമ്മദ് പൂക്കാട്ടുപുറായിലിന്റെ മതിലും കിണറും ഇടിഞ്ഞു താഴ്ന്നു. ഇതേ വില്ലേജില്‍ വേലായുധന്‍ മടത്തുകുഴിയിലലിന്റെ വീടിനോട് ചേര്‍ന്ന മതില്‍ ഇടിഞ്ഞതിനെ തുടര്‍ന്ന് രണ്ട് വീടുകള്‍ അപകടാവസ്ഥയിലായി. ആവിലോറ പണിക്കോട്ടുമ്മല്‍ സുകുമാരന്റെ വീടിനു മുകളില്‍ മരം വീണ് വീടിന് കേടുപാട് സംഭവിച്ചു. നരിക്കുനി വില്ലേജില്‍ ശിവദാസന്‍ ആരിചോലയില്‍ എന്നയാളുടെ വീടിനോട് ചേര്‍ന്നുള്ള ഭാഗവും ചാലിയേക്കരക്കുന്നു സജിതയുടെ വീടിനോട് ചേര്‍ന്ന മുറ്റവും ഇടിഞ്ഞു താഴ്ന്നു. വേങ്ങേരി വില്ലേജ് പാറോപ്പടി – കണ്ണാടിക്കല്‍ റോഡില്‍ കുന്നുമ്മല്‍ മധുവിന്റെ വീടിന്റ ഒരു ഭാഗത്തുള്ള മണ്ണ് ഇടിഞ്ഞ് വീണ് വീടിന് വിള്ളലുണ്ടായി.

കൊയിലാണ്ടി താലൂക്കിലെ 14 വില്ലേജുകളില്‍ മഴക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 12 വീടുകള്‍ ഭാഗികമായി തകര്‍ന്നു. നിരവധി വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വിയ്യൂര്‍ വില്ലേജില്‍ അഞ്ച് കുടുംബങ്ങളും അരിക്കുളം വില്ലേജില്‍ നാലു കുടുംബങ്ങളും ബന്ധുവീടുകളിലും മറ്റുമായി മാറിത്തമസിച്ചിട്ടുണ്ട്. അരിക്കുളം വില്ലേജ് കിണറുള്ള കണ്ടി രവീന്ദ്രന്‍ കാരയാടിന്റെ കിണര്‍ പൂര്‍ണ്ണമായും ഇടിഞ്ഞു താണു. കാന്തലാട് വില്ലേജില്‍ കൊയിലാട്ട്മുക്ക് ഷാജിയുടെ കട ശക്തമായ മഴയില്‍ ഭാഗികമായി തകര്‍ന്നു. ചെങ്ങോട്ടുകാവ് വില്ലേജില്‍ പുലയന്റെചോട്ടില്‍ ശിവദാസന്റെ വീടിനു മുകളില്‍ തെങ്ങുവീണ് ഭാഗികമായി നാശനഷ്ടമുണ്ടായി. നന്തി – ചെങ്ങോട്ടുകാവ് ബൈപ്പാസ് റോഡ് പ്രവൃത്തി നടക്കുന്ന കൊല്ലം കുന്ന്യോറ ഭാഗത്ത് റോഡിലേക്ക് മണ്ണ് ഇടിഞ്ഞു വീണു. പൂളക്കോട് വില്ലേജിൽ നായർകുഴിയിൽ കരിയാത്തൻ കുന്നിൽ റോഡിലേക്ക് മണ്ണിടിഞ്ഞു വീണു ഗതാഗതം തടസ്സപ്പെട്ടു. അരയങ്കോട് ഓളിക്കൽ അബ്ദുൾ സലീമിന്റെ കിണർ ഇടിഞ്ഞു താഴ്ന്നു. കൂളിമാട് പുൽപറമ്പ് റോഡിൽ കൂളിമാട് വയലിൽ റോഡിന്റെ പാർശ്വഭിത്തി ഇടിഞ്ഞു.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Kozhikode

Related Posts

വടകര ലഹരിക്കേസ്; അധ്യാപികമാരുടെ അറസ്റ്റിന് പിന്നാലെ സാമ്പത്തിക ഇടപാടിൽ സ്ത്രീകളെ മറയാക്കിയെന്ന് കണ്ടെത്തൽ.
Kerala

വടകര ലഹരിക്കേസ്; അധ്യാപികമാരുടെ അറസ്റ്റിന് പിന്നാലെ സാമ്പത്തിക ഇടപാടിൽ സ്ത്രീകളെ മറയാക്കിയെന്ന് കണ്ടെത്തൽ.

July 26, 2026
ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് വീണ വിദ്യാർത്ഥി ലോറിയുടെ അടിയിൽപ്പെട്ട് മരിച്ചു; സംഭവം കോഴിക്കോട്ട്.
Kerala

ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് വീണ വിദ്യാർത്ഥി ലോറിയുടെ അടിയിൽപ്പെട്ട് മരിച്ചു; സംഭവം കോഴിക്കോട്ട്.

July 24, 2026
കോഴിക്കോട് വാഹനാപകടം; ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
Kerala

കോഴിക്കോട് വാഹനാപകടം; ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

July 23, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
ലോകത്തിലെ ഏറ്റവും ചെറിയ പോർട്ടബിൾ വെതർ സ്റ്റേഷൻ നിർമിച്ച് മലയാളി; ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി അക്ഷയ്.

ലോകത്തിലെ ഏറ്റവും ചെറിയ പോർട്ടബിൾ വെതർ സ്റ്റേഷൻ നിർമിച്ച് മലയാളി; ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി അക്ഷയ്.

July 26, 2026
വടകര ലഹരിക്കേസ്; അധ്യാപികമാരുടെ അറസ്റ്റിന് പിന്നാലെ സാമ്പത്തിക ഇടപാടിൽ സ്ത്രീകളെ മറയാക്കിയെന്ന് കണ്ടെത്തൽ.

വടകര ലഹരിക്കേസ്; അധ്യാപികമാരുടെ അറസ്റ്റിന് പിന്നാലെ സാമ്പത്തിക ഇടപാടിൽ സ്ത്രീകളെ മറയാക്കിയെന്ന് കണ്ടെത്തൽ.

July 26, 2026
കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് രണ്ടായി പിളർന്നു; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് ഗുരുതര പരിക്ക്.

കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് രണ്ടായി പിളർന്നു; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് ഗുരുതര പരിക്ക്.

July 26, 2026

ആലുവയിൽ പുസ്തകം വാങ്ങാൻ പോയ 12-കാരിയെ കാണാതായി; വ്യാപക തിരച്ചിൽ തുടരുന്നു.

July 26, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

ലോകത്തിലെ ഏറ്റവും ചെറിയ പോർട്ടബിൾ വെതർ സ്റ്റേഷൻ നിർമിച്ച് മലയാളി; ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി അക്ഷയ്.

ലോകത്തിലെ ഏറ്റവും ചെറിയ പോർട്ടബിൾ വെതർ സ്റ്റേഷൻ നിർമിച്ച് മലയാളി; ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി അക്ഷയ്.

July 26, 2026
വടകര ലഹരിക്കേസ്; അധ്യാപികമാരുടെ അറസ്റ്റിന് പിന്നാലെ സാമ്പത്തിക ഇടപാടിൽ സ്ത്രീകളെ മറയാക്കിയെന്ന് കണ്ടെത്തൽ.

വടകര ലഹരിക്കേസ്; അധ്യാപികമാരുടെ അറസ്റ്റിന് പിന്നാലെ സാമ്പത്തിക ഇടപാടിൽ സ്ത്രീകളെ മറയാക്കിയെന്ന് കണ്ടെത്തൽ.

July 26, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.