കോഴിക്കോട്: ചാകരയുടെ ഭാഗമായി മത്തിയും കൊഞ്ചും സുലഭമായതിനാൽ വിപണിയിൽ മത്സ്യത്തിന് വില കുറയുന്നു. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് നല്ല അളവിൽ മത്സ്യം ലഭിക്കുന്നുണ്ട്.
ട്രോളിംഗ് നിരോധനത്തിന് ശേഷം മത്സ്യവില കുതിച്ചുയർന്നിരുന്നു. ഇത് ഇന്നലെ മുതൽ കുറഞ്ഞു തുടങ്ങി. കിലോയ്ക്ക് 400 രൂപയുണ്ടായിരുന്ന മത്തിക്ക് 200 മുതൽ 240 രൂപ വരെയാണ് വില.300 രൂപയുണ്ടായിരുന്ന അയലക്ക് ഇപ്പോൾ 230 രൂപയായി.
ആയിരത്തിന് മുകളിൽ ഉയർന്ന അയക്കൂറ ഇപ്പോൾ 700 രൂപയ്ക്ക് ലഭിക്കും.രണ്ട് മാസത്തെ ട്രോളിംഗ് നിരോധനത്തിൽ ചെറുവള്ളങ്ങൾക്ക് മാത്രമാണ് മീൻ പിടിക്കാൻ അനുമതിയുള്ളത്. 400 രൂപയിലധികം വിലയുള്ള ചെറുവള്ളങ്ങളിൽ എത്തിച്ച മത്തിയുടെ വില സാധാരണക്കാർക്ക് തിരിച്ചടിയായിരുന്നു.
മത്തി, അയല, ചെമ്മീന്‍, അയക്കൂറ, നെത്തല് തുടങ്ങിയ മീനുകളാണ് ഹാര്‍ബറില്‍ എത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ചെമ്മീന്‍ കിട്ടാത്ത സഥിതിയാണ്. കിലോഗ്രാമിന് 300 രൂപ മുതല്‍ 400 രൂപ വരെ ലഭിച്ചിരുന്ന ചെമ്മീന്‍ 90രൂപയായി കുറഞ്ഞിട്ടുണ്ട്. ഇന്നലെ വില അല്പംഉയര്ന്ന് 110ലേക്ക് കടന്നു. പൂവാലന് വില കുറഞ്ഞതോടെ ചെറിയ ചെമ്മീന്‍ വിഭാഗത്തിലുള്ള തെള്ളി ഉള്‍പ്പെടെ എല്ലാത്തരം ചെമ്മീനുകള്‍ക്കും വില കുറഞ്ഞു. 200 രൂപ വിലയായിരുന്ന നെത്തലിന് 70 രൂപയിലെത്തി. ഇതുകാരണം ചെമ്മീന്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കേണ്ട അവസ്ഥയാണെന്ന് കച്ചവടക്കാര്‍ പറഞ്ഞു.
തമിഴ്നാട്, കര്‍ണാടക, ഗോവ, ആന്ധ്രപ്രദേശ് എന്നീ അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ള മീനിന്റെ വരവ് വര്‍ധിച്ചിട്ടുണ്ട്. അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന മത്സ്യം പലപ്പോഴും കൃത്യമായി ശീതീകരിക്കാത്തവയും വലിയ അളവില്‍ രാസവസ്തുക്കള്‍ ചേര്‍ത്തവയുമാണ്. ഇവ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. വയറിളക്കം, ഛര്‍ദ്ദി എന്നിവയുണ്ടാക്കാം. ലോറികളില്‍ കൊണ്ടുവരുന്നതിന് പുറമേ ഇപ്പോള്‍ ട്രെയിനില്‍ പോലും അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മത്സ്യം കൊണ്ടുവരുന്നുണ്ട്.
ട്രോളിംഗ് തുടങ്ങിയതോടെ മത്സ്യലഭ്യത 80 ശതമാനത്തോളം കുറഞ്ഞിരുന്നു. ഇതുകാരണം മത്സ്യത്തൊഴിലാളികളും അനുബന്ധ മേഖലകളിലെ തൊഴിലാളികളും പ്രയാസത്തിലായിരുന്നു. അവര്‍ക്കെല്ലാം മത്തി, നെത്തല്, ചെമ്മീന്‍ ചാകര താത്കാലികമായി ആശ്വാസം പകരുകയാണ്. ചെറുവള്ളങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് പലതരം പ്രയാസങ്ങളും നേരിടേണ്ടിവരുന്നു. മണ്ണെണ്ണയ്ക്ക് വില കൂടിയതും സബ്സിഡിയില്‍ കിട്ടാത്തതുമാണ് വലിയ പ്രതിസന്ധി. അതേസമയം കനത്ത മഴയും കടല്‍ പ്രക്ഷുബ്ധമാകുന്നതും കാരണം കടലില്‍ പോകുന്നതിനു വിലക്കുള്ളത് മത്സ്യത്തൊഴിലാളികള്‍ക്ക് തിരിച്ചടിയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.