കോഴിക്കോട്: ശക്തമായ കാറ്റിൽ കോഴിക്കോട് ജില്ലയിൽ വ്യാപക നാശനഷ്ടം. അപ്രതീക്ഷിതമായുണ്ടായ മിന്നല്‍ ചുഴിയില്‍ വടകരയിൽ വ്യാപക നാശനഷ്ടം. വടകര സ്റ്റാന്‍ഡ് ബാങ്ക്സില്‍ ഉണ്ടായ മിന്നല്‍ ചുഴലിയില്‍ കെട്ടിടങ്ങളുടെ മേൽക്കൂരയിലെ ഷീറ്റുകൾ വാഹനങ്ങൾക്ക് മുകളിലേക്ക് വീണു. ചില വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. കാറ്റിൽ നാല് പെട്ടിക്കടകളും നിലംപൊത്തി.
സമീപത്ത് നിന്ന ഒരാള്‍ തലനാരിഴക്ക് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പലയിടത്തും മരങ്ങൾ വീണ് വൈദ്യുതി ബന്ധവും ഗതാഗതവും തടസ്സപ്പെട്ടു. കുറ്റ്യാടി, കാതോട് ഭാഗങ്ങളിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.
കനത്ത മഴയെ തുടർന്ന് വിലങ്ങാട് പുഴയിൽ മലപ്പെള്ളപ്പാച്ചിലുണ്ടായി. ഇരുവഞ്ഞി-ചാലിയാർ പുഴയുടെ കൈവഴികളെല്ലാം കരകവിഞ്ഞൊഴുകി സമീപ പ്രദേശങ്ങളിൽ വെള്ളം കയറി. 24 മണിക്കൂറിൽ 124 മില്ലിമീറ്റർ മഴയാണ് കോഴിക്കോട് ജില്ലയിൽ പെയ്തത്. മഴക്കെടുതിയിൽ ഇതുവരെ 33 വീടുകൾ ഭാഗികമായി തകർന്നു. അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളും ആരംഭിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.