തിരുവമ്ബാടി: വനം വകുപ്പിന്റെ എം പാനല്‍ ഷൂട്ടർമാരുടെ സഹായത്തോടെ തിരുവമ്ബാടി പഞ്ചായത്തിലെ ഏഴാം വാർഡില്‍ സ്ഥിരമായി കൃഷിനശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊന്നതിന്റെ പേരില്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരേ പരാതി നല്കിയ കർഷകദ്രോഹികളെ കർഷകർ തിരിച്ചറിയുകയും ഒറ്റപ്പെടുത്തുകയും ചെയ്യണമെന്ന് ആം ആദ്മി പാർട്ടി തിരുവമ്ബാടി മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.
ജെയിംസിന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ ജോസ് റാണിക്കാട്ട്, സുരേഷ് ബാബു തടപ്പറമ്ബില്, കുര്യാക്കോസ് കൊച്ചു പറമ്ബില്‍, ജേക്കബ് ചെറിയാൻ മണക്കുന്നേല്‍, പോള്‍ മുട്ടത്ത്, ജോബി പുളിമൂട്ടില്‍, തുടങ്ങിയവർ പ്രസംഗിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.