കൊടിയത്തൂർ: ദുരന്ത നിവാരണ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തിൽ
അടിയന്തര യോഗം ചേർന്നു. ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറുകയും പ്രളയം, മണ്ണിടിച്ചിൽ, തുടങ്ങിയ ദുരന്ത സാധ്യതകൾ മുൻ നിർത്തിയുമാണ് യോഗം സംഘടിപ്പിച്ചത്. യോഗത്തിൽ ജനപ്രതിനിധികൾ, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ, റവന്യു വകുപ്പ് ജീവനക്കാർ, റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
മഴക്കാലത്തെ ദുരന്തങ്ങൾ ഒഴിവാക്കുന്നതിനായി മനുഷ്യ ജീവനും സ്വത്തിനും അപകടകരമായി ചാഞ്ഞുകിടക്കുന്ന മരങ്ങളും ശിഖരങ്ങളും അടിയന്തരമായി മുറിച്ചുമാറ്റി അപകടങ്ങൾ ഒഴിവാക്കേണ്ടതാണെന്നും, പരസ്യ ബോർഡുകൾ, ഹോർഡിംഗുകൾ എന്നിവ എത്രയും പെട്ടെന്ന് നീക്കം ചെയ്ത് അപകട സാധ്യത ഒഴിവാക്കേണ്ടതാണന്നും നിർദേശം നൽകി.
യോഗത്തിൽ പഞ്ചായത്ത് പ്രസി: ദിവ്യ ഷിബു അധ്യക്ഷത വഹിച്ചു. വൈസ് പ്രസി: ഫസൽ കൊടിയത്തൂർ, മുക്കം ഫയർ ഓഫീസർ എം.എ. ഗഫൂർ, മുക്കം എസ്.ഐ.കെ. സന്തോഷ്, പഞ്ചായത്ത് സെക്രട്ടറി ടി.ആബിദ
തുടങ്ങിയവർ സംസാരിച്ചു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.