മുക്കം: നഗരസഭയിലെ കാതിയോട് പ്രദേശത്ത് തോട്ടിലേക്ക് സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് രാസമാലിന്യം ഒഴുക്കിയ സംഭവത്തില്‍ സ്ഥാപന ഉടമയ്ക്ക് നഗരസഭ 50,000 രൂപ പിഴ ചുമത്തി.
കാതിയോട് ഡിവിഷനില്‍ പ്രവര്‍ത്തിക്കുന്ന വണ്ടര്‍ സ്റ്റോണ്‍ മാര്‍ക്കറ്റിംഗ് എന്ന സ്ഥാപനത്തിന്റെ പെയിന്റ് ഗോഡൗണില്‍ നിന്നാണ് കഴിഞ്ഞ ദിവസം രാസമാലിന്യം തോട്ടിലേക്കും മറ്റും ഒഴുക്കി വിട്ടത്. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ സ്ഥാപനം അടച്ചുപൂട്ടാനും ഉത്തരവിട്ടിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.