കോഴിക്കോട്: വിനോദയാത്രയ്ക്കായി കോഴിക്കോട് ചെറുവാടിയിൽ നിന്ന് വയനാട്ടിലേക്ക് പ്രായപൂർത്തിയാവാത്ത കുട്ടി സുഹൃത്തുക്കള്‍ക്കൊപ്പം വാഹനമോടിച്ചു വന്ന സംഭവത്തില്‍ വാഹന ഉടമയ്ക്കും മാതാപിതാക്കൾക്കുമെതിരെ കേണിച്ചിറ പോലീസ് കേസെടുത്തു. ലൈസൻസില്ലാതെ ഇല്ലാത്ത കുട്ടിയെ തൻ്റെ അറിവോടെ ഇത്തരത്തിൽ വാഹനമോടിക്കാൻ അനുമതി നല്‍കിയതിനാണ് രക്ഷിതാവിനെതിരെ പോലീസ് കേസെടുത്തത്.
ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് മണല്‍വയല്‍ എന്ന സ്ഥലത്ത് വാഹനവുമായി കുട്ടികളെ പെട്ടത്. വാഹനമോടിച്ച കുട്ടിക്ക് ലൈസൻസ് ഇല്ലെന്നും സമാന പ്രായക്കാരായ സുഹൃത്തുക്കളുമൊന്നിച്ച് വാടകക്ക് കാർ സംഘടിപ്പിച്ച് രക്ഷിതാവിന്റെ അറിവോടെ വാഹനമോടിച്ചു വരികയുമായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.