കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ ചികിത്സ വൈകുന്നതായി ആക്ഷേപം. അത്യാഹിതങ്ങളില്‍പ്പെട്ട് രോഗികൾ എത്തുമ്പോൾ ഡോക്ടർമാരിൽ നിന്ന് തണുത്ത പ്രതികരണമാണ് ഉണ്ടാകുന്നതെന്ന് കൂട്ടിരിപ്പുകാർ പറയുന്നു.
പിജി ഡോക്ടർമാരും ഹൗസ് സർജൻമാരും വിദ്യാർഥികളും അത്യാഹിത വിഭാഗത്തിലുണ്ടാകും. മുതിർന്ന ഡോക്ടർമാരെ പലപ്പോഴും കാണാറില്ല. മെഡിസിൻ, സർജറി, ഓർത്തോ വിഭാഗങ്ങളിൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർമാർ വിരളമായേ ഡ്യൂട്ടിയിലുള്ളൂ. അതുകാരണം പലപ്പോഴും ഉത്തരവാദികൾ ഇല്ലാത്ത അവസ്ഥയാണ്.
കാഷ്വാലിറ്റിയിൽ ഡ്യൂട്ടി എം.ഒമാർ അസാന്നിധ്യം മരണം സംഭവിച്ചാൽ മൃതദേഹം വിട്ടുകിട്ടാൻ വൈകും. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









