ദോഹ: ബിസിനസ് ക്ലാസ്, ഇക്കണോമി ക്ലാസ് ഫെയര്‍ ഫാമിലി ടിക്കറ്റ് ഘടന ഖത്തര്‍ എയര്‍വേസ് പരിഷ്കരിച്ചു.പുതിയ പരിഷ്കാരം പ്രാബല്യത്തില്‍ വന്നു. ഖത്തര്‍ എയര്‍വേസ് യാത്രക്കാര്‍ക്ക് പ്രയോജനമാകുന്ന രീതിയില്‍ വളരെ ലളിതമായാണ് ഫെയര്‍ ഫാമിലി ടിക്കറ്റ് ഘടനയിലുള്ള മാറ്റം. ബിസിനസ് ക്ലാസില്‍ മൂന്നും ഇക്കണോമി ക്ലാസില്‍ മൂന്നും എന്നിങ്ങനെ പുതിയ ആറ് യാത്രാ ക്ലാസുകളാണ് ഫെയര്‍ ഫാമിലി വിഭാഗത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ബിസിനസ് ക്ലാസില്‍ ക്ലാസിക്, കംഫര്‍ട്ട്, എലീറ്റ് എന്നിങ്ങനെയും ഇക്കണോമി ക്ലാസില്‍ ക്ലാസിക്, കണ്‍വീനിയന്‍സ്, കംഫര്‍ട്ട് എന്നിങ്ങനെയുമാണ് പുതിയ യാത്രക്ലാസുകള്‍.
പുതിയ ടിക്കറ്റ് ഘടനയനുസരിച്ച് ഇക്കണോമി ക്ലാസില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നര്‍ക്ക് ഓരോ ഫെയര്‍ ഫാമിലി വിഭാഗത്തിനും അഞ്ചു കിലോ അധിക ബാഗേജ് ആനുകൂല്യം ലഭിക്കും.ഇക്കണോമി ക്ലാസില്‍ കംഫര്‍ട്ട് ടിക്കറ്റില്‍ ഇഷ്ടമുള്ള സീറ്റ് തെരഞ്ഞെടുക്കാനും യാത്രക്കാരനാകും.
ഇക്കണോമി കംഫര്‍ട്ട് അല്ലെങ്കില്‍ ബിസിനസ് എലീറ്റ് ടിക്കറ്റുകളില്‍ പരിധികളില്ലാതെ ടിക്കറ്റില്‍ യാത്ര തീയതി മാറ്റംവരുത്താനും പൂര്‍ണമായും സൗജന്യനിരക്കില്‍ റീഫണ്ടിനുള്ള അര്‍ഹതയും ലഭിക്കും. എല്ലാ ക്ലാസുകളിലെയും ഖത്തര്‍ എയര്‍വേസ് പ്രിവിലേജ് ക്ലബ് അംഗങ്ങള്‍ക്ക് കൂടുതല്‍ ക്യൂ മൈലുകള്‍ നേടാനുള്ള അവസരവുമുണ്ടാകും.
ഖത്തര്‍ എയര്‍വേസില്‍ നിന്നും നേരിട്ട് ഫെയര്‍ ഫാമിലി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഭാവിയിലെ യാത്രക്കുള്ള വൗച്ചറായി ടിക്കറ്റിനെ മാറ്റാനാകും.ഖത്തര്‍ ഡ്യൂട്ടി ഫ്രീ, ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ഭക്ഷ്യ-പാനീയ ഔട്ട് ലറ്റുകളില്‍ 40 ശതമാനം വരെ ഇളവുകളും ലഭ്യമാകും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









