മാവൂർ: കെഎസ്ആർടിസി ബസിന്റെ പിറകിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചു. മാവൂർ കൽപ്പള്ളി പുന്നോത്ത് ഉരുളാംകുഴി യു.കെ അഹമ്മദിൻ്റെ മകൻ ഹാഫിള് മുഹമ്മദ് ഇർഫാൻ (19) യു.കെ ആണ് മരിച്ചത്.
കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയിൽ വാലില്ലാപ്പുഴയിൽ മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സിന് പിന്നിൽ മുഹമ്മദ് ഇർഫാൻ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനമിടിച്ചുണ്ടായ അപകടത്തെ തുടർന്നാണ് മരണം സംഭവിച്ചത്. അരീക്കോടിന് സമീപം വാലില്ലാപുഴയിൽ വച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ എട്ടര യോടെയാണ് അപകടം സംഭവിച്ചത്. കൂടെ പഠിക്കുന്ന സുഹൃത്തിൻ്റെ എടക്കരയിലുള്ള വീട്ടിൽ പോയി മടങ്ങുന്ന വഴിയാണ് അപകടം.
മൃതദേഹം ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










