Saturday, July 25, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Kerala Kozhikode

കോഴിക്കോട് ജില്ലാതല തദ്ദേശ അദാലത്ത് നാളെ; കോര്‍പറേഷന്‍ തലത്തില്‍ ഏഴിന്

by PressLive TV
September 5, 2024, 11:08 AM
in Kozhikode
12 0
0
ഇടുക്കി ജില്ലയിൽ തദ്ദേശ അദാലത്ത് ആഗസ്റ്റ് 30 ന്: പൊതുജനങ്ങൾക്ക് പരാതികൾ നൽകാം

തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ നാലാം നൂറുദിന പരിപാടിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തില്‍ നടക്കുന്ന കോഴിക്കോട് ജില്ലാതല അദാലത്ത് നാളെ (സെപ്റ്റംബര്‍ 6)യും കോഴിക്കോട് കോര്‍പ്പറേഷന്‍തല അദാലത്ത് മറ്റന്നാളും നടക്കും. രാവിലെ 9 മണി മുതല്‍ കോഴിക്കോട് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് മെമ്മോറിയല്‍ ജൂബിലിഹാളില്‍ (കണ്ടംകുളം ജൂബിലി ഹാള്‍) നടക്കുന്ന അദാലത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയരക്ടര്‍ ടി ജെ അരുണ്‍ അറിയിച്ചു.

അദാലത്തില്‍ പരിഗണിക്കുന്നതിനായി ഇതിനകം ഓണ്‍ലൈന്‍ വഴി 1059 പരാതികളാണ് ലഭിച്ചത്. ഇതില്‍ ജല്ലാതല അദാലത്തിലേക്ക് 690ഉം കോര്‍പറേഷന്‍ അദാലത്തിലേക്ക് 369ഉം പരാതികള്‍ ലഭിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ പൊതുസൗകര്യങ്ങളും സുരക്ഷയുമായി ബന്ധപ്പെട്ട പരാതികളാണ് ലഭിച്ചവയില്‍ ഏറെയും. 459 പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് ലഭിച്ചത്. ബില്‍ഡിംഗ് പെര്‍മിറ്റ് കംപ്ലീഷന്‍- 297, നികുതികള്‍- 79, പദ്ധതി നിര്‍വഹണം- 50, വിവിധ സേവന ലൈസന്‍സുകള്‍- 38, ആസ്തി മാനേജ്‌മെന്റ്- 31, ഗുണഭോക്തൃപദ്ധതികള്‍- 30, സ്ഥാപനങ്ങളിലെയും മറ്റും സൗകര്യങ്ങളുടെ കാര്യക്ഷമത- 23, മാലിന്യ സംസ്‌ക്കരണം- 21, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍- 19, സിവില്‍ രജിസ്‌ട്രേഷന്‍- 12 എന്നിങ്ങനെയാണ് ലഭിച്ച മറ്റു പരാതികള്‍.

അദാലത്ത് വേദിയിലും അപേക്ഷകള്‍ നല്‍കാം

സെപ്റ്റംബര്‍ രണ്ടായിരുന്നു ഓണ്‍ലൈനായി പരാതികള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. എന്നാല്‍ ഓണ്‍ലൈനായി പരാതി സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് അദാലത്ത് വേദിയിലും അപേക്ഷകള്‍ നല്‍കാം. പുതിയ പരാതികള്‍ സ്വീകരിക്കുന്നതിനായി ആറ് പ്രത്യേക കൗണ്ടറുകള്‍ അദാലത്ത് വേദിയോട് ചേര്‍ന്ന് സജ്ജീകരിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപന തലത്തില്‍ നേരിട്ട് അപേക്ഷിച്ചിട്ടും പരിഹാരമാവാത്ത അപേക്ഷകള്‍ മാത്രമാണ് അദാലത്തില്‍ പരിഗണിക്കുക. രേഖാമൂലം തയ്യാറാക്കിയ പരാതികള്‍ക്കൊപ്പം ആവശ്യമായ അനുബന്ധ രേഖകളും ഉണ്ടായിരിക്കണം. പരാതികള്‍ കൗണ്ടറില്‍ സമര്‍പ്പിച്ച് കൂപ്പണ്‍ കൈപ്പറ്റണം. ഓണ്‍ലൈനായി ലഭിച്ച പരാതികള്‍ പരിഗണിച്ച ശേഷമായിരിക്കും പുതിയ അപേക്ഷകള്‍ അദാലത്ത് സമിതി പരിശോധിക്കുക.

പരാതികള്‍ തീര്‍പ്പാക്കാന്‍ സമിതികള്‍

അഞ്ച് ഉപജില്ലാതല സമിതികള്‍, ഒരു ജില്ലാതല സമിതി, ഒരു സംസ്ഥാനതല സമിതി, മന്ത്രിയുടെ നേതൃത്വത്തിലുള്ള ഒരു സമിതി എന്നിവയാണ് അദാലത്തിലെത്തിയ അപേക്ഷകള്‍ പരിഗണിച്ച് തീരുമാനം കല്‍പ്പിക്കുക. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്കു പുറമെ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പ്രിന്‍സിപ്പല്‍ ഡയരക്ടര്‍, അര്‍ബന്‍ ഡയരക്ടര്‍, റൂറല്‍ ഡയരക്ടര്‍ തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥരും അദാലത്തിന് നേതൃത്വം നല്‍കും.

വാഹന പാര്‍ക്കിംഗ് സൗകര്യം

കോഴിക്കോട് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് മെമ്മോറിയല്‍ ജൂബിലിഹാളില്‍ സെപ്റ്റംബര്‍ 6, 7 തീയതികളില്‍ നടക്കുന്ന തദ്ദേശ അദാലത്തുകളില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ വാഹനങ്ങള്‍ സാമൂതിരി ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണമെന്ന് തദ്ദേശ സ്വയംവരണ വകുപ്പ് ജോയിന്റ് ഡയരക്ടര്‍ അറിയിച്ചു. മറ്റിടങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് ഗതാഗത തടസ്സത്തിന് കാരണക്കാരാവരുതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Kozhikode#News

Related Posts

ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് വീണ വിദ്യാർത്ഥി ലോറിയുടെ അടിയിൽപ്പെട്ട് മരിച്ചു; സംഭവം കോഴിക്കോട്ട്.
Kerala

ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് വീണ വിദ്യാർത്ഥി ലോറിയുടെ അടിയിൽപ്പെട്ട് മരിച്ചു; സംഭവം കോഴിക്കോട്ട്.

July 24, 2026
കോഴിക്കോട് വാഹനാപകടം; ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
Kerala

കോഴിക്കോട് വാഹനാപകടം; ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

July 23, 2026
മദ്യലഹരിയിലെ അമിതവേഗം; മുക്കത്ത് നിയന്ത്രണംവിട്ട കാർ ബൈക്കുകളിലും മതിലിലും ഇടിച്ചുകയറി.
Kerala

മദ്യലഹരിയിലെ അമിതവേഗം; മുക്കത്ത് നിയന്ത്രണംവിട്ട കാർ ബൈക്കുകളിലും മതിലിലും ഇടിച്ചുകയറി.

July 18, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട്.

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട്.

July 25, 2026
സൗദിയിൽ അടിയന്തര ജാഗ്രതാ മുന്നറിയിപ്പ്; ബഹ്റൈനിൽ അപായ സൈറണുകൾ, ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് അധികൃതർ.

സൗദിയിൽ അടിയന്തര ജാഗ്രതാ മുന്നറിയിപ്പ്; ബഹ്റൈനിൽ അപായ സൈറണുകൾ, ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് അധികൃതർ.

July 25, 2026
ജെൻ Z പ്രതിഷേധത്തിനൊടുവിൽ ധർമേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചതായി റിപ്പോർട്ടുകൾ.

ജെൻ Z പ്രതിഷേധത്തിനൊടുവിൽ ധർമേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചതായി റിപ്പോർട്ടുകൾ.

July 25, 2026
ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് വീണ വിദ്യാർത്ഥി ലോറിയുടെ അടിയിൽപ്പെട്ട് മരിച്ചു; സംഭവം കോഴിക്കോട്ട്.

ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് വീണ വിദ്യാർത്ഥി ലോറിയുടെ അടിയിൽപ്പെട്ട് മരിച്ചു; സംഭവം കോഴിക്കോട്ട്.

July 24, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട്.

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട്.

July 25, 2026
സൗദിയിൽ അടിയന്തര ജാഗ്രതാ മുന്നറിയിപ്പ്; ബഹ്റൈനിൽ അപായ സൈറണുകൾ, ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് അധികൃതർ.

സൗദിയിൽ അടിയന്തര ജാഗ്രതാ മുന്നറിയിപ്പ്; ബഹ്റൈനിൽ അപായ സൈറണുകൾ, ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് അധികൃതർ.

July 25, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.