സൂര്യപ്രകാശം അമിതമായി ഏൽക്കുന്നതു മൂലം ഉണ്ടാകുന്ന ചർമ്മ പ്രശ്നമാണ് സൺ ടാൻ. അമിതമായ സൂര്യപ്രകാശം ഏൽക്കുന്നത് ചുളിവുകൾ, സ്കിൻ ക്യാൻസർ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. സൺ ടാൻ അകറ്റുന്നതിന് പ്രകൃതിദത്തമായ രീതികൾ പരീക്ഷിക്കുന്നതായിരിക്കും എപ്പോഴും നല്ലതും ഗുണം ചെയ്യുന്നതും.
സൺ ടാൻ എളുപ്പത്തിൽ മാറ്റാൻ ഏറ്റവും മികച്ചതാണ് ഗോതമ്പ്. 100 ഗ്രാം ഗോതമ്പ് മാവിൽ 0.53 മില്ലിഗ്രാം വിറ്റാമിൻ ഇ ഉണ്ട്. ചർമ്മത്തെ സംരക്ഷിക്കാനും ചർമ്മത്തെ നന്നാക്കാനും പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്ന ആൻ്റിഓക്സിഡൻ്റാണ് വിറ്റാമിൻ ഇ. ആരോഗ്യമുള്ള ചർമ്മം നിലനിർത്തുന്നതിനും കോശങ്ങളുടെ പുനരുജ്ജീവനം പ്രോത്സാഹിപ്പിക്കുന്നതിനും ചർമ്മത്തിൻ്റെ ഘടന മെച്ചപ്പെടുത്തുന്നതിനും വിറ്റാമിൻ ബി 6 പ്രധാനമാണ്. സിങ്ക് ഒരു ആൻ്റിഓക്സിഡൻ്റും ആൻറി-ഇൻഫ്ലമേറ്ററി ഏജൻ്റുമാണ്. വിവിധ ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്ന ഒരു ധാതുവാണ് സിങ്ക്. നൂറു ഗ്രാം ഗോതമ്പ് മാവിൽ 2.96 മില്ലി ഗ്രാം സിങ്ക് അടങ്ങിയിട്ടുണ്ട്.
2 ടേബിൾസ്പൂൺ ഗോതമ്പ് മാവ് ആവശ്യത്തിന് വെള്ളത്തിൽ കലർത്തി മിനുസമാർന്ന പേസ്റ്റാക്കുക. ശേഷം സൺ ടാൻ ഉള്ള ഭാഗത്ത് ഈ പേസ്റ്റ് പുരട്ടുക. ഉണങ്ങി ശേഷം കഴുകി കളയുക. അൽപം നാരങ്ങ നീരും ഗോതമ്പ് പൊടിയും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക. ഇത് മുഖത്തെ കരുവാളിപ്പ് മാറാൻ സഹായിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.