മുക്കം: കാരശ്ശേരി പഞ്ചായത്ത് അഞ്ചാം വാർഡിൽ മരഞ്ചാട്ടി -കുന്തംചാരി -കൂട്ടക്കര റോഡിൽ മാലിന്യം തള്ളിയവർക്ക് കാരശ്ശേരി പഞ്ചായത്ത് പിഴ ചുമത്തി.
കൂടരഞ്ഞി കൊല്ലാപ്പിള്ളില് സ്വദേശി അഖിൽ കുര്യനാണ് പഞ്ചായത്ത് സെക്രട്ടറി പതിനായിരം രൂപ പിഴ ചുമത്തിയത്. മാലിന്യം നീക്കി സ്ഥലം പൂർവസ്ഥിതിയിലാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെയാണ് റോഡരികിലെ ആളൊഴിഞ്ഞ സ്ഥലത്ത് പത്തോളം ചാക്ക് മാലിന്യം തള്ളിയത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാർ കാരശ്ശേരി പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയതിനെ തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു. പിന്നീട് പ്രദേശവാസികൾ തന്നെ വിശദമായി പരിശോധിച്ച് മാലിന്യം തള്ളിയവരെ കണ്ടെത്തി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.