സ്വന്തം ലേഖകന്‍ കോഴിക്കോട്: ഒപി ടിക്കറ്റ് ഓണ്‍ലൈൻ വഴി വീട്ടിലിരുന്ന് എടുക്കാവുന്ന ഇ ഹെല്‍ത്ത് കേരള പദ്ധതി മെഡിക്കല്‍ കോളജില്‍ ഇന്നുമുതല്‍ ആരംഭിക്കും.ഒപി റജിസ്ട്രേഷൻ, അഡ്മിഷൻ, ഡിസ്ചാർജ്, ബില്ലിംഗ് എന്നിവ കേന്ദ്ര സർക്കാർ പദ്ധതിയായ ഇ- ഹോസ്പിറ്റല്‍ സംവിധാനം വഴിയാണ് നടപ്പാക്കുന്നത്.
ഒപി രജിസ്ട്രേഷന് ടിക്കറ്റുകള്‍ ഇ ഹെല്‍ത്ത് മുഖേനയും അഡ്മിഷൻ, ഡിസ്ചാർജ്, ബില്ലിംഗ് എന്നിവ താല്‍ക്കാലികമായി ഒരു മാസത്തേക്ക് ഇ-ഹോസ്പിറ്റല്‍ സംവിധാനത്തിലും നടപ്പാക്കാനാണ് ആശുപത്രി സൂപ്രണ്ടിന്റെ ഉത്തരവ് .ആശുപത്രി സേവനങ്ങള്‍ പൂർണമായും ഇ ഹെല്‍ത്ത് സംവിധാനത്തിലേക്ക് മാറുന്നതോടെ ഡിസ്ചാർജ് സമ്മറി രേഖപ്പെടുത്തുന്നതിന് അതതു ഡോക്ടർമാർക്ക് മാത്രമേ സാധിക്കൂ.അതിനാല്‍ പൊതുവായ ഡിസ്ചാർജ് കൗണ്ടറുകള്‍ ഓരോ നിലയിലും തയാറാക്കും.
സംവിധാനത്തില്‍ എന്തെങ്കിലും തടസം നേരിട്ടാല്‍ മാന്വലായി അഡ്മിഷൻ, ബില്ലിംഗ്, ഡിസ്ചാർജ് എന്നിവ ചെയ്യാം. പദ്ധതി നടപ്പാക്കാൻ സർക്കാർ മൂന്നുകോടിയിലേറെയാണ് ചെലവഴിച്ചത്.
ആശുപത്രിയിലെ നെറ്റ് വര്‍ക്കിംഗ് പ്രവൃത്തി പൂർത്തിയാക്കി 150 കംപ്യൂട്ടറുകളും ഒരുക്കിയിട്ട് ഒരു വർഷത്തിനുശേഷമാണ് പദ്ധതി നടപ്പാക്കുന്നത്. നെഞ്ചുരോഗാശുപത്രിയിലും മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ പീഡിയാട്രിക് സർജറിയും ഇ ഹെല്‍ത്ത് സംവിധാനത്തിലൂടെയാണ് നടക്കുന്നത്.
ഇ ഹെല്‍ത്ത് കാർഡ് പ്രകാരം എല്ലാ വിശദവിവരങ്ങളും സിസ്റ്റത്തില്‍ നിന്ന് ഡോക്ടർമാർക്ക് ലഭ്യമാകും, രോഗി കാർഡ് മാത്രം കൊണ്ടുവന്നാല്‍ മതി.ഒപി റജിസ്ട്രേഷൻ, പരിശോധന, ഫാർമസി, ലാബ് തുടങ്ങിയവയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തുക. ഇഹെല്‍ത്ത് കാർഡ് എടുത്തശേഷം ഓണ്‍ലൈനില്‍ ആശുപത്രി തെരഞ്ഞെടുത്ത് ഏത് വിഭാഗത്തിലാണ് കാണിക്കേണ്ടതെന്ന തീയതിയും സമയവും ബുക്ക് ചെയ്യാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.