മേപ്പയ്യൂർ: കോഴിക്കോട് ജില്ലയിലെ നെല്ലറയെന്ന് വിശേഷിപ്പിക്കുന്ന കരുവോട് – കണ്ടംചിറ പാടശേഖരത്തില്‍ നെല്‍കൃഷി പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് കിസാൻ ജനത മേപ്പയ്യൂർ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
കുറച്ചുകാലം കൃഷി നടത്തിയ ഈ പ്രദേശം ഇപ്പോള്‍ തരിശിട്ടിരിക്കയാണ്. സാങ്കേതിക കാരണങ്ങള്‍ പരിഹരിച്ച് ഈ വർഷമെങ്കിലും നെല്‍ കൃഷി ആരംഭിക്കണം. യോഗത്തില്‍ പി. ബാലകൃഷ്ണൻ കിടാവ് അദ്ധ്യക്ഷത വഹിച്ചു ആർ.ജെ.ഡി.
ജില്ലാ ഭാരവാഹികളായ ഭാസ്കരൻ കൊഴുക്കല്ലൂർ, നിഷാദ് പൊന്നം കണ്ടി സുനില്‍ ഓടയില്‍, കെ.എം. ബാലൻ, ടി.ഒ ബാലകൃഷ്ണൻ, എ.കെ. നാരായണൻ, കെ.കെ. രവിന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.