മാവൂർ: പരീക്ഷ വിജയത്തോടൊപ്പം സാമൂഹ്യ പ്രതിബദ്ധതയുള്ള പൗരൻമാരായി വളരുമ്പോഴാണ് വിദ്യാഭ്യാസം സാർത്ഥകമാകുന്നതെന്ന് കെ.പി.എ ദേശീയ ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്ത് പറഞ്ഞു. കേരളാ പ്രവാസി അസോസിയേഷൻ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നടത്തിയ വിദ്യാഭ്യാസ അനുമോദന സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാവൂർ ഗ്രാമപഞ്ചായത്ത് നവംബർ ഒന്നുമുതൽ നടപ്പിലാക്കുന്ന വിശപ്പു രഹിത മാവൂർ പദ്ധതിയുടെ ആദ്യത്തെ നാലുമാസത്തെ മുഴുവൻ ചെലവുകളും കെ.പി.എ ട്രസ്റ്റ് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാവൂർ ഗ്രാമപഞ്ചായത്ത് കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വളപ്പിൽ അബ്ദുൾ റസാഖ് അധ്യക്ഷത വഹിച്ചു. പ്രശസ്ത വിദ്യാഭ്യാസ ചിന്തകൻ ഡോ.ടി.പി സേതുമാധവൻ മോട്ടിവേഷൻ ക്ലാസ് എടുത്തു. ഡോ. ആതിര സുഗതൻ മുഖ്യാതിഥിയായിരുന്നു. കെ.പി.എ ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റർ ഡോ. എം.ഒ സുനിൽ കുമാർ ട്രസ്റ്റ് പ്രവർത്തനങ്ങളുടെ അവലോകനം നടത്തി.
മാവൂർ പഞ്ചായത്തിലെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർഥികളെയും അനുമോദിച്ചു. രാജേന്ദ്രൻ വെള്ളപ്പാലത്ത്, വളപ്പിൽ റസാഖ്, ഡോ. ടി.പി സേതുമാധവൻ, വെള്ളപ്പാലത്ത് ബാലകൃഷ്ണൻ നായർ, ടി രഞ്ജിത്ത് എന്നിവർ ഉപഹാരങ്ങൾ സമ്മാനിച്ചു. കെ.എം അപ്പുകുഞ്ഞൻ, എം.എം വിനോദ്, ലത്തീഫ് മാസ്റ്റർ, ഷരീഫ് യു.കെ, ഉസ്മാൻ കെ, ബാലുമേനോൻ, ഷബീർ മാസ്റ്റർ, സുരേഷ് മാസ്റ്റർ, ജെറി രാജു, മൻസൂർ മണ്ണിൽ, ടി.പി ചെറൂപ്പ, അബ്ദുൽ ലത്തീഫ്, സജീവൻ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് സുരേഷ് സ്വാഗതവും സന്ദീപ് വെള്ളപ്പാലത്ത് നന്ദിയും പറഞ്ഞു.
തുടർന്ന് പ്രശസ്ത നാടൻപാട്ട് കലാകാരി പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിച്ച നാടൻ പാട്ട് ഗാനമേളയും നടന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.