മാവൂർ: ദിവസങ്ങൾക്ക് മുമ്പ് മാവൂരിലും പരിസരങ്ങളിലും നടന്ന മോഷണ പരമ്പരയിലെ പ്രതി മാവൂർ പോലീസിന്റെ പിടിയിലായി. കോഴിക്കോട് കാരപ്പറമ്പ് കരുവിശ്ശേരി മുണ്ടിയാട്താഴം ജോഷിത്ത് (32) ആണ് മാവൂർ പോലീസിന്റെയും സ്പെഷ്യൽ സ്ക്വാഡിന്റെയും പിടിയിലായത്.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് മാവൂർ കട്ടാങ്ങൽ റോഡിലുള്ള മിൽമ ബൂത്തിലും ചെറൂപ്പ കുട്ടായി ബിൽഡിങ്ങിന് സമീപത്തെ ആർ.കെ സ്റ്റോറിലും, ചെറൂപ്പ കെ.എം പ്ലൈ ഹാർഡ്വെയറിലും മോഷണം നടന്നത്. ഇതിനുപുറമെ പെരുമണ്ണ പാറയിൽ ശിവ വിഷ്ണു ക്ഷേത്രത്തിലും പെരുവയൽ കട്ടയാട്ട് ഭഗവതി ക്ഷേത്രത്തിലും മോഷണശ്രമവും നടന്നിരുന്നു.
മോഷണം നടത്തിയ പ്രതിയെ കുറിച്ചുള്ള സൂചനകൾ അന്നുതന്നെ പോലീസിന് ലഭിച്ചിരുന്നു. പ്രതിയുടെ വ്യക്തമായ സിസിടിവി ദൃശ്യങ്ങളും മോഷണം നടന്ന കടകളിൽ നിന്നും പോലീസ് ശേഖരിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പോലീസിന്റെ പിടിയിലായത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.