കോഴിക്കോട്: എരഞ്ഞിപ്പാലത്ത് തമ്ബടിച്ചിരിക്കുന്ന തെരുവുനായകള്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഭീഷണിയുയര്‍ത്തുന്നു.
കാല്‍നടയാത്രക്കാരുടെ പുറകെ നായകള്‍ കൂട്ടമായി ഓടുന്നതും പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങള്‍ക്കു നേരെ കുരച്ചുചാടുന്നതും പതിവാണ്. എരഞ്ഞിപ്പാലത്തെ മേഴ്‌സി കോളജ് കെട്ടിടത്തിനു മുമ്ബില്‍ ഒരു ഡസനിലേറെ തെരുവനായകളാണ് ഏറെ നാളുകളായി തമ്ബടിച്ചിരിക്കുന്നത്.
മേഴ്‌സി കോളജിലെ വിദ്യാര്‍ഥികള്‍ക്ക് പേടി സ്വപ്നമാണ് നായകള്‍. ഇന്നലെ രാവിലെ കോളജിലേക്കെത്തിയ ഒരു വിദ്യാര്‍ഥിനിയെ തെരുവുനായകള്‍ ഓടിച്ചു. തൊട്ടടുത്തുള്ള കടയിലേക്ക് വിദ്യാര്‍ഥിനി ഓടിക്കയറിയതിനാല്‍ കടി ഏല്‍ക്കാതെ രക്ഷപെട്ടു. ഇതിനു മുമ്ബും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് മേഴ്‌സി കോളജ് അധികൃതര്‍ പറഞ്ഞു. കെട്ടിടത്തിലേക്കുള്ള പ്രവേശനമാര്‍ഗങ്ങളിലാണ് നായകള്‍ കൂട്ടമായി തമ്ബടിക്കുന്നത്. സ്ഥാപനങ്ങളുടെ മുമ്ബില്‍ രാവും പകലും നായകളുടെ വിളയാട്ടമാണ്.
നായകള്‍ തമ്മിലുള്ള കടിപിടിയും അവ വാഹനങ്ങള്‍ക്കു പിറകെ ഓടുന്നതും പതിവു കാഴ്ചയാണ്. കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി അടക്കം നിരവധി സ്ഥാപനങ്ങളിലേക്കുള്ള വഴിയിലും തെരുവുനായകളുടെ ശല്യമുണ്ട്. കോര്‍പറേഷന്‍ അധികൃതര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രശ്‌നം ഗുരുതരമാകുമെന്ന് ആളുകള്‍ ചൂണ്ടിക്കാട്ടുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










