അബുദാബി: അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്ക് ഇൻഡിഗോയുടെ നേരിട്ടുള്ള സർവീസ് പുനരാരംഭിക്കുന്നു. ഈ മാസം 21 മുതൽ സർവീസ് ആരംഭിക്കും.
കോഴിക്കോടുനിന്ന് പുലർച്ച 1.55ന് പുറപ്പെടുന്ന വിമാനം പുലർച്ച 4.35ന് അബൂദബിയിലെത്തുകയും രാവിലെ 5.35ന് അബൂദബിയില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 10.50ന് കോഴിക്കോടും എത്തും.
പുതിയ സർവീസിനുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ജനുവരി 16 വരെയാണ് സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ആവശ്യത്തിന് യാത്രക്കാരുണ്ടെങ്കിൽ ഈ സർവീസ് തുടരാൻ സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കോഴിക്കോടുനിന്ന് അബൂദബിയിലേക്ക് 468 ദിർഹമും അബൂദബിയില്‍ നിന്ന് കോഴിക്കോട്ടേക്ക് 391 ദിർഹമുമാണ് ഈ കാലയളവിലെ നിലവിലെ ഏറ്റവും കുറഞ്ഞ നിരക്ക്.
ഇൻഡിഗോയുടെ ഈ സേവനം ശീതകാല അവധിയുടെയും ക്രിസ്മസിൻ്റെയും തിരക്കിൽ നിന്ന് പ്രവാസികൾക്ക് വലിയ ആശ്വാസം നൽകും.
നിലവിൽ ഇൻഡിഗോ ദുബായിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് സർവീസ് നടത്തുന്നുണ്ട്. നേരത്തെ അബുദാബിയിൽ നിന്നും ഷാർജയിൽ നിന്നും കോഴിക്കോട്ടേക്ക് നേരിട്ട് സർവീസ് ഉണ്ടായിരുന്നു. കൊവിഡ് കാരണം ഈ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.