അലക്സാണ്ട്രിയ: ഈജിപ്തില്‍ നിന്നും പ്രാചീന ശവപ്പെട്ടികള്‍ കണ്ടെത്തി. ഏതാണ്ട് 2500 വര്‍ഷം പഴക്കമുള്ള നൂറിലധികം ശവപ്പെട്ടികളാണ് കണ്ടെടുത്തത്. ഇക്കൊല്ലം കണ്ടെത്തുന്നതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. മരം കൊണ്ടുള്ള ശവപ്പെട്ടികള്‍ ബിസി 300 കളില്‍ നിന്നുള്ളതാണ്. ശവപ്പെട്ടികളെല്ലാം തന്നെ കൊത്തുപണികള്‍ക്കൊണ്ട് അലങ്കരിച്ചവയായിരുന്നു.
കൈറോയിലെ സക്കാറയില്‍ നിന്നാണ് ഇവ കണ്ടെടുത്തത്. 12 മീറ്ററുകള്‍ ആഴത്തിലുള്ള മൂന്ന് ശവസംസ്കാര കേന്ദ്രങ്ങളും ദൈവങ്ങളുടെ 40 ലധികം രൂപങ്ങളും കണ്ടെടുത്തിട്ടുണ്ട്. പുരാതന ഈജിപ്തില്‍ ടോളമിയുടെ കാലഘട്ടത്തിന്റെ അവസാന കാലത്ത് ജീവിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥരുടെ ശവപേടകങ്ങളാണ് ഇവയെന്നാണ് ഗവേഷകര്‍ പറയുന്നത്.
പുരാവസ്തു ഗവേഷകർ ഒരു ശവപ്പെട്ടി തുറന്നു, ശവസംസ്കാരം കൊണ്ട് പൊതിഞ്ഞ മമ്മി, കടും നിറമുള്ള ചിത്രലിപികളാൽ അലങ്കരിച്ചിരിക്കുന്നു. ഒരു ഡസനിലധികം പിരമിഡുകളും പുരാതന മൃഗങ്ങളും മൃഗങ്ങളുടെ ശ്മശാന സ്ഥലങ്ങളും ഉള്ള സഖാറ, യുനെസ്കോയുടെ ലോക പൈതൃക സൈറ്റായ പുരാതന ഈജിപ്ഷ്യൻ തലസ്ഥാനമായ മെംഫിസിന്റെ വിശാലമായ നെക്രോപോളിസാണ്.
‘സഖാറയില്‍ ഉള്ളത് എന്താണെന്ന് ഇനിയും കണ്ടെത്താനിരിക്കുന്നതേയുള്ളു, അമൂല്യമായ ശേഖരങ്ങളുള്ള സ്ഥലമാണ് ഇത്. ഖനനം ഇപ്പോഴും നടക്കുന്നുണ്ട്. സാര്‍ക്കോഫാഗിയുടെ ശ്മശാന അറകള്‍ തീരുമ്ബോള് മറ്റൊന്നിലേക്കുള്ള പ്രവേശന കവാടത്തിലേക്കാണ് എത്തിച്ചേരുന്നത്’ പുരാവസ്തു, ടൂറിസം മന്ത്രി ഖാലിദ് അല്‍ അനാനിയുടെ വാക്കുകള്‍ ഉദ്ധരിച്ച് എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു.
ശവപ്പെട്ടികളിലൊന്ന് തുറന്ന് നോക്കിയപ്പോള്‍ ചിത്രലിപികള്‍ കൊണ്ട് അലങ്കരിച്ച ആവരണത്തില്‍ പൊതിഞ്ഞ മമ്മി കണ്ടെത്താനായി. പുരാതന ഈജിപ്ഷ്യന്‍ തലസ്ഥാനമായ മെംഫിസിന്റെ ശ്മശാന ഭൂമിയാണ് സഖാറ, യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രത്തില്‍ ഇടംപിടിച്ച സ്ഥലം കൂടിയാണ് ഇത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









