മനാമ: കോഴിക്കോടുമുള്ള ഗൾഫ് എയർ സർവീസ് നിർത്തലാക്കും. ഏപ്രിൽ മുതൽ ഇത് പ്രാബല്യത്തിൽ വരും. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഈ റൂട്ടിലെ ബുക്കിംഗുകൾ മാർച്ച് 29 വരെ മാത്രമേ സ്വീകരിക്കുകയുള്ളൂ.
ആഴ്ചയിൽ നാല് ദിവസമായിരുന്ന കൊച്ചിയിലേക്കുള്ള ഗൾഫ് എയർ സർവീസ് ഏപ്രിൽ 6 മുതൽ ആഴ്ചയിൽ മൂന്ന് ദിവസമായി ചുരുക്കി.
കേരളത്തിലേക്ക് ദിവസേന ഉണ്ടായിരുന്ന ഗള്‍ഫ് എയർ സർവിസ് കഴിഞ്ഞ നവംബർ മുതലാണ് നാലുദിവസമാക്കി കുറച്ചത്. ബഹ്റൈനില്‍ നിന്ന് കൊച്ചിയിലേക്കും കോഴിക്കോടിനുള്ള സർവിസ് നാലുദിവസമാക്കികുറച്ചത് യാത്രക്കാർക്ക് വലിയ ബീന്ധിമുട്ട് സൃഷളടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോഴിക്കോട് സർവിസ് പൂർണ്ണമായി നിർത്തുന്നത്. കഴിഞ്ഞ വർഷത്തെ കണക്കുകളനുസരിച്ച് ബഹ്റൈൻ-കോഴിക്കോട് റൂട്ടില്‍ 93-94% യാത്രക്കാർ ഉണ്ട്. പലദിവസങ്ങളിലും ബുക്കിങ് ലഭിക്കാത്ത സാഹചര്യവുമുണ്ട്. എന്നിട്ടും സർവിസ് നിർത്തുന്നതെന്തിനാണെന്ന ചോദ്യം അവശേഷിക്കുകയാണ്. ഗള്‍ഫ് എയർ വിമാന സർവിസുകളില്‍ യാത്രക്കാർക്ക് കൊണ്ടുപോകാവുന്ന ലഗേജിന്റെ അളവിലും ഒക്ടോബർ 27 മുതല്‍ വ്യത്യാസം വരുത്തിയിരുന്നു. എക്കണോമി ക്ലാസ്സില്‍ 23+ 23 കിലോ ലഗേജാണ് അനുവദിച്ചിരുന്നത് എക്കണോമി ക്ലാസ്സ് ലൈറ്റ് വിഭാഗത്തില്‍ 25 കിലോ ലഗേജായും എക്കണോമി ക്ലാസ്സ് സ്മാർട്ട് വിഭാഗത്തില്‍ 30 കിലോയായും െഫ്ലക്സ് വിഭാഗത്തില്‍ 35 കിലോയായും വെട്ടിക്കുറച്ചിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.