പേരാമ്പ്ര: കേരള സംസ്ഥാന കാർഷിക യന്ത്രവൽക്കരണ മിഷൻ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ് എന്നിവ സംയുക്തമായി ‘കാർഷികയന്ത്രം സർവം ചലിതം’ എന്ന കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി ക്യാമ്പ് ആരംഭിച്ചു.
പേരാമ്പ്ര സംസ്ഥാന സീഡ് ഫാമിൽ നടക്കുന്ന ക്യാമ്പിൽ ബ്ലോക്കിലെ എല്ലാ പഞ്ചായത്തുകളിലെയും കർഷകരുടെ എല്ലാ കേടായ കാർഷിക യന്ത്രങ്ങളും (പെട്രോൾ/ഡീസൽ എഞ്ചിനുകൾ മാത്രം) നന്നാക്കും. ഈ സേവനം പൂർണ്ണമായും സൗജന്യമായി നൽകുന്നു. എന്നിരുന്നാലും, എന്തെങ്കിലും സ്പെയർ പാർട്സ് ആവശ്യമുണ്ടെങ്കിൽ, ആ തുക മാത്രമേ കർഷകരിൽ നിന്ന് ഈടാക്കൂ. കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികൾക്കൊപ്പം, യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികളെക്കുറിച്ച് കർഷകരിൽ അവബോധം സൃഷ്ടിക്കുക എന്നതും ക്യാമ്പിന്റെ ലക്ഷ്യമാണ്. 28 ന് അവസാനിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










