മാനേജ്മെന്റിലെ ഫുള്‍ടൈം പിഎച്ച്‌ഡി പ്രോഗ്രാമിനു കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ (ഐഐഎം) സൗകര്യം.
8 സ്പെഷലൈസേഷൻ വിഷയങ്ങളാണുള്ളത്. 55% മൊത്തം മാർക്ക് അഥവാ തുല്യ ഗ്രേഡോടെ ഏതെങ്കിലും വിഷയത്തില്‍ പിജി ബിരുദം (എംഎ, എംഎസ്‌സി, എംകോം, എംഇ, എംടെക്, എംബിഎ, എംസിഎ, എംഫില്‍ മുതലായവ). ചാർട്ടേഡ് അക്കൗണ്ടൻസി / കോസ്റ്റ് അക്കൗണ്ടൻസി / കമ്ബനി സെക്രട്ടറിഷിപ് പ്രഫഷനല്‍ യോഗ്യതയും 50% എങ്കിലും മൊത്തം മാർക്ക് അഥവാ തുല്യഗ്രേഡോടെ ബാച്‌ലർ ബിരുദവും. 75% എങ്കിലും മൊത്തം മാർക്കോടെ 4 വർഷ / 8 സെമസ്റ്റർ ബാച്‌ലർ ബിരുദം, അഥവാ തുല്യയോഗ്യത ഉള്ളവർക്ക് കോഴ്സിലേക്ക് അപേക്ഷിക്കാം
പട്ടിക, ഭിന്നശേഷി, പിന്നാക്ക, സാമ്ബത്തികപിന്നാക്ക വിഭാഗക്കാർക്കു മിനിമം മാർക്കില്‍ 5% ഇളവുണ്ട്. ഫൈനല്‍ പരീക്ഷയെഴുതുന്നവർക്കും കോഴ്സ് പൂർത്തിയാക്കിയ കൊമേഴ്സ് പ്രഫഷനലുകള്‍ക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല. ഓരോ സ്പെഷലൈസേഷനും ഏതേതു ടെസ്റ്റുകള്‍ നോക്കുമെന്ന് സൈറ്റിലെ അഡ്മിഷൻ പോളിസി രേഖയിലുണ്ട്. ഈ ടെസ്റ്റുകള്‍ക്കു പകരമായി ഫെബ്രുവരി 2ന് ഐഐഎം ബാംഗ്ലൂർ നടത്തുന്ന IIMB ടെസ്റ്റ് മതി. ഇതിന്റെ വിശദവിവരങ്ങള്‍ക്കു വെബ്: www.iimb.ac.in/node/11966. ഈ രീതി സ്വീകരിക്കുന്നവർ 24ന് അകം അപേക്ഷ സമർപ്പിക്കണം.
എസ്‌എസ്‌എല്‍സി മുതലുള്ള അക്കാദമിക പരീക്ഷകളിലെയും യോഗ്യതാപരീക്ഷയെഴുതേണ്ടവരുടെ ആ പരീക്ഷയിലെയും സ്കോർ, സേവനപരിചയം, പാഠ്യേതരപ്രവർത്തനങ്ങള്‍, ഗവേഷണപരിചയം, എഴുതിക്കൊടുത്ത ‘സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസ്’ എന്നിവയെല്ലാം പരിഗണിച്ചാണ് ഇന്റർവ്യൂവിനു തിരഞ്ഞെടുക്കുന്നത്. ഇതനുസരിച്ചുള്ള പ്രൊഫൈലിന് 30%, ഇന്റർവ്യൂവിന് 70% എന്ന ക്രമത്തില്‍ വെയ്റ്റ് നല്‍കി സിലക്‌ഷൻ തീരുമാനിക്കും.
ഒന്നോ രണ്ടോ സ്പെഷലൈസേഷന് അപേക്ഷിക്കാം. അതനുസരിച്ച് 1000 / 1500 രൂപ ഫീയടച്ചാല്‍ മതി. ജനുവരി 31നു രാത്രി 11.59 വരെ ഓണ്‍ലൈൻ അപേക്ഷ സ്വീകരിക്കും. കോഴ്സ് ദൈർഘ്യം നാലര വർഷമാണ്. ആവശ്യമെങ്കില്‍ ഇത് 6 മാസം വരെ നീട്ടാം. ആദ്യ 2 വർഷം 42,000 രൂപ പ്രതിമാസ സ്റ്റൈപൻഡുണ്ട്. തുടർന്ന് 50,000 രൂപ വരെ തുക കൂടും. 4 വർഷത്തേക്ക് 1,20,000 രൂപ കണ്ടിൻജൻസി ഗ്രാന്റ്, രാജ്യാന്തര കോണ്‍ഫറൻസില്‍ പങ്കെടുക്കാൻ 1,75,000 രൂപ വരെ ഗ്രാന്റ്, ഫീസിളവ് മുതലായ ആനുകൂല്യങ്ങളുമുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










