തൃശൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടന്ന ഡി സോങ് കലോൽസവത്തിൽ എസ്എഫ്ഐയും കെഎസ്യുവും തമ്മിലുള്ള സംഘർഷത്തെക്കുറിച്ച് യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ നിതിൻ ഫാത്തിമ പ്രതികരിച്ചു. എസ്എഫ്ഐ വിധികർത്താക്കളെ ആക്രമിച്ചതാണ് സംഘർഷത്തിന് കാരണമെന്ന് അവർ പറയുന്നത്.
വീഡിയോയുടെ ഒരു ഭാഗം മാത്രമേ പ്രചരിക്കുന്നുള്ളൂ എന്ന് നിതിൻ ഫാത്തിമ മാധ്യമങ്ങളോട് പറഞ്ഞു. എട്ട് വർഷത്തിന് ശേഷം അധികാരം നഷ്ടപ്പെട്ടതിൽ എസ്എഫ്ഐ പ്രവർത്തകർ രോഷം പ്രകടിപ്പിക്കുന്നുണ്ടെന്നും ആദ്യ ദിവസം മുതൽ തന്നെ വളണ്ടിയർമാരെയും സംഘാടകരെയും അവർ പ്രകോപിപ്പിച്ചിരുന്നുവെന്നും ഫാത്തിമ കൂട്ടിച്ചേർത്തു.
ഒരു വനിതാ വിധികർത്താവിനെ ബാത്ത്റൂമിൽ പോകുന്നത് തടഞ്ഞുവെന്നും ഒടുവിൽ നാപ്കിൻ കാണിച്ചപ്പോൾ പോകാൻ അനുവദിച്ചുവെന്നും നിതിൻ ഫാത്തിമ പറഞ്ഞു. കര്‍ത്താക്കളെ ഇടിക്കട്ടകൊണ്ട് അടിച്ചപ്പോൾ പ്രതികരിക്കുക മാത്രമാണ് കെ എസ് യു പ്രവർത്തകർ ചെയ്തതെന്നും ചൂണ്ടിക്കാട്ടി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.