മുക്കം: മലയോര മേഖലയുടെ ആസ്ഥാനമായ മുക്കം പട്ടണ പുനർവികസനത്തിന്റെ രണ്ടാം ഘട്ടം പുരോഗമിക്കുന്നു. 4.8 കോടി രൂപയുടെ പ്രവൃത്തിക്കുള്ള ടെൻഡർ ക്ഷണിച്ചു. വിവിധ ആവശ്യങ്ങൾക്കായി ദിവസവും നൂറുകണക്കിന് യാത്രക്കാർ എത്തുന്ന മുക്കത്ത് രണ്ടാം ഘട്ട പ്രവൃത്തി പൂർത്തിയാകുമ്പോൾ കൂടുതൽ സൗകര്യങ്ങൾ ലഭ്യമാകും.
പുനർവികസനത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി തൃക്കുടമണ്ണ ക്ഷേത്ര റോഡ്, ഓർഫനേജ് റോഡ്, മുക്കം കടവ് പാലം റോഡ്, മാർക്കറ്റ് റോഡ്, ബൈപാസ് റോഡ്, പുതിയ സ്റ്റാൻഡ് റോഡ് എന്നിവ ഇന്റർലോക്ക് ചെയ്ത് കൂടുതൽ മനോഹരമാക്കും.
ഇതോടെ മുക്കം പട്ടണത്തിന്റെ മുഖച്ഛായ മാറും. മുക്കത്തെ ഏക പൊതു ഇടമായ എസ് കെ പാർക്ക് നവീകരിക്കാനും ഡ്രെയിനേജ്, നടപ്പാതകൾ, ട്രാഫിക് ലൈറ്റുകൾ എന്നിവ സ്ഥാപിക്കാനും പദ്ധതിയുണ്ട്.
ആദ്യ ഘട്ടത്തിൽ അഭിലാഷ് ജംഗ്ഷൻ മുതൽ മുക്കം പാലം വരെയുള്ള നാലുവരിപ്പാതയാക്കി മാറ്റിയിരുന്നു. മിനി പാർക്ക്, ആലിൻ ചുവട്, പിസി റോഡ്, ലൈറ്റുകൾ, ഡ്രെയിനേജ്, ഫുട്പാത്തുകൾ എന്നിവയുടെ നിർമ്മാണവും പൂർത്തിയായി. രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ മുക്കം കൂടുതൽ മനോഹരമാകും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










