കൂടരഞ്ഞി: വേണ്ടത്ര ശുചിത്വമില്ലാതെ പ്രവർത്തിക്കുന്നുവെന്ന പരാതിയില്‍ ബാർബർ ഷോപ്പുകളില്‍ ആരോഗ്യവകുപ്പ് മിന്നല്‍ പരിശോധന നടത്തി. മൗണ്ട് ഹീറോസ് ജനകീയ കൂട്ടായ്മയിലൂടെ ഉയർന്നുവന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ആദർശ് ജോസഫിന്‍റെ നിർദേശത്തെ തുടർന്നായിരുന്നു ബാർബർ ഷോപ്പുകളില്‍ മിന്നല്‍ പരിശോധനയും ശുചിത്വ ബോധവത്കരണവും നടത്തിയത്.
ശുചിത്വ മാനദണ്ഡങ്ങള്‍ ഇല്ലാതെ പ്രവർത്തിച്ച ബാർബർ ഷോപ്പുകള്‍ക്ക് നോട്ടീസ് നല്‍കി. വൃത്തിഹീനമായതും കാലാവധി കഴിഞ്ഞ ക്രീമുകള്‍ ഉപയോഗിക്കുന്നതായും പരിശോധനയില്‍ കണ്ടെത്തി.
ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച ബാർബർ ഷോപ്പുകള്‍ ലൈസൻസ് എടുത്തേ പ്രവർത്തിക്കാൻ പാടുള്ളുവെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇൻസ്പെക്ടർ സി. രാജീവൻ, ജൂനിയർ ഹെല്‍ത്ത് ഇൻസ്പെക്ടർ കെ. സന്ദീപ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










