കോഴിക്കോട്: വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഭക്ഷണം പാകം ചെയ്ത നഗരത്തിലെ ഹോട്ടലുകൾക്ക് പൂട്ട് വീണു. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് നടപടി സ്വീകരിച്ചത്.
കുന്നമംഗലം, വെള്ളയിൽ, ചെറൂപ്പ, കോഴിക്കോട് സൗത്ത്, നോർത്ത് മേഖലകളിലെ ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. ഈ പ്രദേശങ്ങളിൽ നിന്ന് നിരന്തരം ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്. വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഭക്ഷണം പാകം ചെയ്ത് ലൈസൻസില്ലാതെ പ്രവർത്തിച്ച ഹോട്ടലുകൾ പിന്നീട് അടച്ചുപൂട്ടി.
റെയില്‍വേ സ്റ്റേഷൻ പരിസരത്തിലുള്ള ഹോട്ടല്‍ സ്വീകാർ, സി കെ കഫെ, വെള്ളയിലുള്ള ഓഷ്യാനിക്, അജ്വ ഹോട്ടല്‍, ടിജുസ് ഹോട് ബണ്‍, ചേളന്നൂരിലെ ഫേമസ് കൂള്‍ ബാർ, ഇത്താത്താസ് ഹോട്ടല്‍ കുന്നമംഗലം, ചെറൂപ്പയിലെ അല്‍ റാസി ഹോട്ടല്‍, പൂവാട്ടുപറമ്ബിലെ എം സി ഹോട്ടല്‍ എന്നിവയ്‌ക്കെതിരെയാണ് നടപടികള്‍ ഉണ്ടായത്. ഇവ കൂടാതെ 11 കടകൾക്ക് പിഴ ചുമത്തിയിട്ടുണ്ട്.
ഭക്ഷ്യവകുപ്പ് എല്ലാ ഹോട്ടലുകൾ, ബേക്കറികൾ, കൂൾ ബാറുകൾ എന്നിവയിലും പരിശോധന നടത്തി. അഞ്ച് ടീമുകളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. 99 കടകൾ പരിശോധിച്ചു. ഇതിൽ ഒമ്പത് കടകൾ അടച്ചുപൂട്ടി, 11 കടകൾക്ക് പിഴ ചുമത്തി, 12 കടകൾക്ക് നോട്ടീസ് നൽകി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










