പതിവിനും എട്ട് ദിവസം മുമ്പേ കേരളത്തിൽ കാലവർഷം എത്തി. തെക്കുപടിഞ്ഞാറൻ കാലവർഷം ശനിയാഴ്‌ച സംസ്ഥാനത്ത് ആരംഭിച്ചതായി കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ജൂൺ ഒന്നിനാണ് സാധാരണ കാലവർഷം തുടങ്ങേണ്ടത്. ഇതിന് മുമ്പേ 2009ൽ മെയ് 23ന് കാലവർഷം ആരംഭിച്ചിരുന്നു.
1975നുശേഷമുള്ള സ്ഥിതി നോക്കിയാൽ, 1990ലാണ് ഏറ്റവും നേരത്തെ കാലവർഷം എത്തിയത്. അക്കൊല്ലം മെയ് 19ന് കാലവർഷം തുടങ്ങി. എന്നാൽ 1918ൽ മെയ് 11ന് കാലവർഷം തുടങ്ങി.
അഞ്ച് ദിവസത്തേയ്‌ക്കുള്ള മഴ പ്രവചനം: റെഡ് അലർട്ട്
കേരളത്തിൽ അതിതീവ്ര മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്‌ച കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. ഞായർ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും 26ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ഓറഞ്ച് അലർട്ട്
ഓറഞ്ച് അലർട്ട്
ശനിയാഴ്‌ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഞായറാഴ്‌ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലും 26ന് കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലും 27ന് പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലു ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
മഞ്ഞ അലർട്ട്
ശനിയാഴ്‌ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, 25ന് തിരുവനന്തപുരം, കൊല്ലം, 26ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, 27ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










