മസ്‌കത്ത്: കേരളത്തിൽ നിന്ന് മസ്‌കത്തിലേക്ക് കുറഞ്ഞ നിരക്കിൽ വാഗ്ദാനം ചെയ്ത് വിമാനക്കമ്പനികൾ. കോഴിക്കോട് നിന്ന് മസ്‌കത്തിലേക്ക് യാത്ര ചെയ്യുന്നതിന് ഇപ്പോൾ ഏറ്റവും കുറഞ്ഞ നിരക്കിയാൽ കിട്ടും.
തിരുവനന്തപുരത്ത് നിന്ന് വിമാനക്കമ്പനികൾ താരതമ്യേന കൂടുതൽ നിരക്ക് ഈടാക്കുന്നു. ഈദ് ആഘോഷിക്കാൻ നാട്ടിലേക്ക് പോയ പ്രവാസികൾക്ക് ഈ അവസരം ഉപയോഗിച്ച് മടങ്ങാം. സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാണ്.
കേരള സെക്ടറിൽ നിന്ന് മാത്രമല്ല, ഇന്ത്യയിലെ മറ്റ് സെക്ടറുകളിൽ നിന്നും ഒമാനിലേക്ക് യാത്ര ചെയ്യുന്നതിന് ഏറ്റവും കുറഞ്ഞ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. ജൂണ്‍ ആദ്യ വാരത്തിലും കുറഞ്ഞ ചെലവില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. സലാം എയറും എയർ ഇന്ത്യ എക്‌സ്പ്രസും മുതല്‍ ഒമാൻ എയർ വരെ കുറഞ്ഞ തുകക്ക് ടിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ നിരക്ക് കുറവാണെങ്കിലും ക്രമേണ നിരക്ക് ഉയരാനും സാധ്യതയുണ്ട്.
കോഴിക്കോട് നിന്ന് മസ്‌കത്തിലേക്ക് സലാം എയറിന്റെ നിരക്ക് ഇപ്പോള്‍ കാണിക്കുന്നത് 20.17 റിയാലാണ്. എന്നാല്‍ ലഗേജ് കുറവായിരിക്കും. അഞ്ച് കിലോ ഹാന്റ് ബാഗേജ് മാത്രമാണ് ഉണ്ടായിരിക്കുക. ഇനി അഞ്ച് കിലോ ഹാന്റ് ബാഗും 20 കിലോ ബാഗേജും ലഭിക്കുമ്ബോള്‍ നിരക്ക് 30 റിയാല്‍ നല്‍കേണ്ടി വരും. ഇനി 30 കിലേ ലഗേജുളള ടിക്കറ്റ് ആണ് നോക്കുന്നത് എങ്കില്‍ 34 റിയാലാണ് ടിക്കറ്റ് നിരക്ക് വരുന്നത്.
എയർ ഇന്ത്യ എക്‌സ്പ്രസില്‍ ടിക്കറ്റ് നിരക്ക് കാണുന്നത് 31.0 റിയാലാണ്. ലഗേജ് ഉള്‍പ്പടെയാണ് ഇത്രയും നിരക്ക് കാണുന്നത്. കൊച്ചിയില്‍ നിന്ന് 33 റിയാലും കണ്ണൂരില്‍ നിന്ന് 37 റിയാലും തിരുവനന്തപുരത്ത് നിന്ന് 40 റിയാലുമാണ് ടിക്കറ്റ് നിരക്കുകള്‍. ഇപ്പോള്‍ സെെറ്റില്‍ കാണുന്ന നിരക്കുകള്‍ ആണ് ഇത്. വരും ദിവസങ്ങളില്‍ വിത്യാസപ്പെട്ടേക്കാം. ഇൻഡിഗോയും സമാന നിരക്ക് തന്നെയാണ് ഈ മൂന്ന് സെക്ടറിലേക്ക് നല്‍കുന്നത്. ഒമാൻ എയർ നിരക്കിലും ചെറിയ വിത്യാസമുണ്ട്. യാത്രക്കാർ കുറഞ്ഞതും കേരള സെക്ടറുകളിലേക്ക് കൂടുതല്‍ ബജറ്റ് വിമാനങ്ങള്‍ ലഭ്യമായതും ടിക്കറ്റ് നിരക്ക് കുറയാൻ ഇടയാക്കി. പെരുന്നാളിന് ശേഷം കേരളത്തില്‍ നിന്നും ഒമാനിലേക്കുള്ള നിരക്ക് ഉയരും. അവധി കഴിഞ്ഞ നിരവധി പ്രവാസികള്‍ ആണ് തിരിച്ചു പോകാൻ ഒരുങ്ങി നില്‍ക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








