കോഴിക്കോട്: ജൂൺ 2 ന് സ്കൂളുകൾ തുറക്കാനിരിക്കെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ഈ വർഷം മുതൽ, ക്ലാസ് മുറിച്ച് അലഞ്ഞുതിരിയുന്ന വിദ്യാർത്ഥികളെ നിരീക്ഷിക്കാനും പിടികൂടാനും എക്സൈസ് ഉണ്ടാകും.
ജൂൺ 2 മുതൽ എക്സൈസ് നിരീക്ഷണം ഉണ്ടാകും. മഫ്തിയിലായിരിക്കും പട്രോളിംഗ്. ബൈക്ക് പട്രോളിംഗ് ഏർപ്പെടുത്താനും എക്സൈസ് തീരുമാനിച്ചു. സ്കൂൾ സമയങ്ങളിൽ ക്ലാസ് മുറിച്ച് പട്ടണത്തിലും മറ്റും ചുറ്റിത്തിരിയുന്നവരെ പിടികൂടും.
ഇതനുസരിച്ച് ജൂണ്‍മാസം എല്ലാ അധ്യയന ദിവസവും സ്കൂളുകളില്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന് അരമണിക്കൂർമുൻപും ആരംഭിച്ച് അരമണിക്കൂർവരെയും ക്ലാസ് കഴിഞ്ഞ് അരമണിക്കൂർവരെയും നിരീക്ഷണം ഉണ്ടാവും. മാത്രമല്ല, സ്കൂള്‍ സമയത്ത് യൂണിഫോമില്‍ കറങ്ങിനടക്കുന്ന കുട്ടികളെ തിരിച്ചറിഞ്ഞ് സ്കൂള്‍ മുഖേന രക്ഷിതാക്കളെ അറിയിക്കും. കൂടാതെ കുട്ടികള്‍ ഏതെങ്കിലും തരത്തില്‍ പാർട്ടികള്‍ സംഘടിപ്പിക്കുന്നുണ്ടോ എന്നും ലഹരി ഉപയോഗിക്കുന്നുണ്ടോ എന്നും പരിശോധന നടത്താനും എക്സൈസ് തീരുമാനിച്ചിട്ടുണ്ട്.
സ്കൂള്‍, കോളേജ് കുട്ടികളുടെ കൈവശം ലഹരി കണ്ടാല്‍ ഉടനടി നടപടി എടുക്കും. എക്സൈസ് വകുപ്പും വിമുക്തി മിഷനും ചേർന്നാണ് മുൻകരുതല്‍ നടപടികള്‍ സ്വീകരിക്കുന്നത്. ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർമാർക്കാണ് ഇതിന്റെ ചുമതല. ലഹരിപദാർഥങ്ങള്‍ സംബന്ധിച്ച പരാതികള്‍ 9656178000, 9447178000, ടോള്‍ഫ്രീ നമ്ബർ 14405 എന്നിവ വഴി അറിയിക്കാം. വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ സ്കൂളിലും യാത്രയ്ക്കിടയിലും വിദ്യാർഥികളുടെ സുരക്ഷ, ലഹരിവിരുദ്ധ പ്രചാരണപരിപാടികള്‍ എന്നിവ സംഘടിപ്പിക്കുന്നുണ്ട്.
അതേസമയം ഈ കൊല്ലം സ്‌കൂള്‍ തുറന്നാലുടനെ ലഹരി ഉപയോഗം, അക്രമവാസന തടയല്‍, പരിസര ശുചിത്വം, വ്യക്തിശുചിത്വം, വൈകാരിക നിയന്ത്രണമില്ലായ്‌മ, പൊതുമുതല്‍ നശീകരണം, ആരോഗ്യ പരിപാലനം, നിയമ ബോധവത്കരണം, മൊബൈല്‍ ഫോണിനോടുള്ള അമിതാസക്തി, ആരോഗ്യകരമല്ലാത്ത സോഷ്യല്‍ മീഡിയ ഉപയോഗം, വാഹന ഉപയോഗം എന്നീ വിഷയങ്ങളില്‍ സ്കൂളില്‍ ക്ലാസുകള്‍ സംഘടിപ്പിക്കും. എല്ലാ കുട്ടികളും നിർബന്ധമായും ക്ലാസ്സില്‍ പങ്കെടുക്കാനും നിർദേശമുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










