മുക്കം: നിരവധി പേർ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഇരുവഴിഞ്ഞി പുഴയില്‍ വൻതോതില്‍ അറവുമാലിന്യം തള്ളി. കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയോരത്ത മുക്കം അരീക്കോട് റോഡിലെ പാലത്തിന് സമീപത്തുനിന്നും ചോണാട് പോവുന്ന റോഡരികില്‍ നിന്നാണ് രാത്രിയുടെ മറവില്‍ പെട്ടികണക്കിന് കോഴിയുടെ പഴകിയ അറവു മാലിന്യം തള്ളിയത്.
നിരവധി പേർ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കുടിവെള്ള പദ്ധതിയുടെ പമ്ബ് ഹൗസിന് സമീപമാണ് മാലിന്യം തള്ളിയത്.പുഴയിലെ വെള്ളത്തില്‍ പരന്നു കിടക്കുന്ന നിലയിലാണ് മാലിന്യം ഉള്ളത്.അസഹ്യമായ ദുർഗന്ധം കാരണം തൊട്ടടുത്ത നിരവധി വീട്ടുകാർക്കും റോഡിലൂടെ യാത്രചെയ്യുന്നവർക്കും.
വീടുകളില്‍ നില്‍ക്കാനോ യാത്ര ചെയ്യാനോ കഴിയാത്ത അവസ്ഥയാണുള്ളത്.നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മാലിന്യം കൊണ്ടുവന്ന വാഹനത്തിന്റെ ദൃശ്യം ലഭ്യമായിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ 3:37 ഓടെ സ്കൂട്ടറില്‍ ഒരു സ്ത്രീയും പുരുഷനും. മുക്കം പാലത്തിന് സമീപമെത്തുകയും തൊട്ടുപുറകേ മാലിന്യവുമായി ഒരു ലോറി വരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
സ്ത്രീയെ അവിടെ നിർത്തി സ്കൂട്ടറില്‍ വന്ന ആള്‍ മാലിന്യവുമായി വന്ന ലോറിയില്‍ കയറി പോയി മാലിന്യം തട്ടിയതിന് ശേഷം 4:20 ത്തോടെ തിരിച്ചു വന്ന് സ്കൂട്ടറില്‍ കയറി പോവുന്നതും ദൃശ്യങ്ങളിലുണ്ട്. മുക്കം പോലീസ്, കാരശ്ശേരി പഞ്ചായത് സ്ക്രട്ടറി എന്നിവർ സ്ഥലത്തെത്തി പരിശോധിച്ച് മാലിന്യം തള്ളിയവരെ കണ്ടെത്താനുള്ളനടപടികള്‍ ആരംഭിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










