കോഴിക്കോട്: വിശേഷ ദിവസങ്ങളില്‍ തീൻമേശയില്‍ എത്തുന്ന ഈന്ത് പിടി, മനസ്സിന്റെ ആരോഗ്യ ശക്തിപ്പെടുത്താൻ പൂർവികർ ഉപയോഗിച്ചിരുന്ന മരുന്നിന്റെ കൂട്ടിലെ പ്രധാനി…
കോഴിക്കോട് ജില്ല പൈതൃക വൃക്ഷമായി തിരഞ്ഞെടുത്ത ഈന്ത് മരത്തിന്റെ പ്രത്യേകത ഇങ്ങനെ നീളുന്നു. കേരളം, കർണാടകം, തമിഴ്നാട്, മഹാരാഷ്ട്രയുടെ തെക്കൻ ഭാഗങ്ങള്‍ എന്നിങ്ങനെ ദക്ഷിണേന്ത്യയിലെ ചെറിയ ഭൂഭാഗത്ത് മാത്രം വളരുന്ന ഒരു സ്ഥാനീയ സസ്യമാണ് ഈന്ത്.
വാൻ റീഡിന്റെ ഹോർത്തൂസ് മലബാറിക്കസ്സില്‍ ‘തൊടപ്പന’ എന്ന പേരില്‍ ഇതിന്റെ ഗുണങ്ങളും ഔഷധ ഉപയോഗവും അടക്കമുള്ള സചിത്ര വിവരണം കൊടുത്തിട്ടുണ്ട്. ഭക്ഷ്യയോഗ്യമായ വിത്തുകള്‍ ഉള്ളതുകൊണ്ടുതന്നെ, കുറച്ചു കാലം മുമ്ബ് വരെയും ഇത് സാധാരണക്കാരുടെ പ്രിയപ്പെട്ട ചെടിയായിരുന്നു. വിത്തുകളുടെ ഉള്‍ക്കാമ്ബ് പൊടിച്ചാണ് ഈന്ത് പിടി ഉള്‍പ്പെടെയുള്ള ഭക്ഷ്യ വിഭവങ്ങള്‍ തയ്യാറാക്കിയിരുന്നത്. ഇന്നും വളരെ അപൂർവമായി ഈന്ത് പൊടി മാർക്കറ്റില്‍ ലഭ്യമാണ്.
സാധാരണക്കാരുടെ വിശപ്പകറ്റുന്നതുകൊണ്ടുതന്നെ പറമ്ബുകളില്‍ ഈ വന്യവൃക്ഷം സംരക്ഷിക്കപ്പെട്ടിരുന്നു. ഭംഗിയുള്ള ഇലകള്‍ അലങ്കാരത്തിനായും വ്യാപകമായി ഉപയോഗിച്ചിരുന്നു. നാട്ടുകാർക്ക് ഏറെ പരിചിതമായ ഈന്തിന് സൈകസ് സിർസിനാലിസ് എന്നാണ് ശാസ്ത്രീയ നാമം. സൈക്കഡേസി സസ്യകുടുംബത്തില്‍ പെടുന്ന സൈകസ് ജനുസ്സില്‍. ലോകത്താകമാനമായി 117 സ്പീഷിസുകള്‍ ഉള്ളതില്‍ സിർസിനാലിസ്, ആനക്കലെൻസിസ്, നാതോർസ്റ്റി എന്നീ മൂന്ന് ഇനം കേരളത്തില്‍ വന്യാവസ്ഥയില്‍ വളരുന്നു. സൈകസ് റവലൂട്ട നാട്ടില്‍ വ്യാപകമായി അലങ്കാര ചെടിയായി ചെടിയായി വളർത്തുന്നു.
കാള്‍ ലിന്നെയസ് ഈന്തിന് സൈകസ് സിർസിനാലിസ് എന്ന് പേര് കൊടുത്തത് ഹോർത്തൂസ് മലബാറിക്കസിലെ സചിത്ര വിവരണത്തെ അടിസ്ഥാനമാക്കിയാണ്. മുൻ കാലങ്ങളിലേത് പോലെ ഉപയോഗം കുറവായതിനാലാകാം, ഇപ്പോള്‍ നാട്ടിൻ പുറങ്ങളില്‍ നിന്നും ഇത് നീക്കം ചെയ്യപ്പെടുന്നു. എണ്ണം കുറയുന്നത് പരിഗണിച്ച് ഐ യു സി എൻ വംശനാശ ഭീഷണി പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. നീരൂറ്റിക്കുടിക്കുന്ന ഒരു പ്രാണിയുടെ ആക്രമണവും ഈന്തിന് ദോഷം ചെയ്യുന്നുണ്ട്.
പരമ്ബരാഗതമായി ഉപയോഗിക്കുന്നതും ആളുകള്‍ക്ക് ഏറെ പരിചിതവും ആയത് കൊണ്ട് തന്നെ സംരക്ഷണം അർഹിക്കുന്ന ഈന്തിനെ കോഴിക്കോടിന്റെ പൈതൃക വൃക്ഷമായി തിരഞ്ഞെടുത്തത്. മറ്റല്ലാ വിഭാഗത്തിലും മൂന്നോ നാലോ ഏണ്ണം ഉണ്ടായിരുന്നപ്പോള്‍, പൈതൃക സ്പീഷിസ് വിഭാഗത്തില്‍ ഈന്തിനോട് മത്സരിക്കാൻ മറ്റൊരു പേരും നിർദ്ദേശിക്കപ്പെട്ടിരുന്നില്ല എന്നത് തന്നെ ഈന്തിന്റെ ജനപ്രിയതക്കുള്ള തെളിവാണ്.
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ഒരു സമിതിയാണ് ജില്ലാതല സ്പീഷിസുകള്‍ തിരഞ്ഞെടുത്തത്. അതില്‍ ജൈവ വൈവിധ്യ ബോർഡിന്റെ ജില്ലാതല സാങ്കേതിക സഹായ ഗ്രൂപ്പ്, ജില്ലാ കോഡിനേറ്റർ, മറ്റു വിദഗ്ധർ, ജില്ലയിലെ ജൈവ വൈവിധ്യ പരിപാലന സമിതി പ്രതിനിധികള്‍, ജില്ലാ പഞ്ചായത്ത് പ്രതിനിധികള്‍, എന്നിങ്ങനെ ഏറെ പേരുണ്ടെന്ന് പൈതൃക വൃക്ഷ നോമിനേഷൻ കമ്മിറ്റി അംഗമായ ഗുരുവായൂരപ്പൻ കോളേജ് ബോട്ടണി വിഭാഗം മേധാവി ഡോ. കെ.പി. രാജേഷ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










