മരഞ്ചാട്ടി: മരഞ്ചാട്ടിയില്‍ ഇന്നലെ രാവിലെ വിതരണം ചെയ്യാനായി കൊണ്ടുവന്ന പത്രങ്ങളും മാസികകളും മോഷ്ടിച്ചു. ഏജന്‍റ് ഓരോ ഭാഗത്തേക്ക് വേണ്ടിയുള്ള പത്രങ്ങളും മാസികകളും അടുക്കിവെച്ച് ഒരു ഭാഗത്ത് പോയി തിരിച്ചു വന്നതിനു ശേഷം അടുത്ത ഭാഗത്തേക്കുള്ള പത്രക്കെട്ട് എടുക്കുന്ന സമയമാണ് മോഷണം നടന്നതായി അറിയുന്നത്.
ഉടൻ തന്നെ സിസിടിവി പരിശോധിച്ചു. പരിശോധനയില്‍ ഒരു വ്യക്തി പത്രങ്ങള്‍ എടുത്തുകൊണ്ടു പോകുന്നതായി കാണുന്നുണ്ട്. ആരാണ് മോഷ്ടിച്ചതെന്ന് കണ്ടെത്തിയിട്ടില്ല. പലപ്രാവശ്യമായി ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവർത്തിക്കപ്പെടുന്നതായി ഏജന്‍റ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










