കൊടുവള്ളി: കൊടുവള്ളിയില്‍ വയോധികനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊടുവള്ളി നല്ലാംകണ്ടി പാലത്തിലായിരുന്നു സംഭവം. മുക്കിലങ്ങാടി സ്വദേശി ലോഹിതാക്ഷനാണ് മരിച്ചത്. ഇയാള്‍ അംഗപരിമിതിയുള്ളയാളായിരുന്നു. പാലത്തിന്റെ കൈവരിയില്‍ നിന്ന് ഇദ്ദേഹത്തിന്റെ വാക്കറും ഒരു കവറും കണ്ടെത്തി.
കൊടുവള്ളി പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ലോഹിതാക്ഷൻ ബുധനാഴ്ച രാത്രി 12 മണിയോടെ മണ്ണില്‍ കടവില്‍ നിന്ന് നല്ലാംകണ്ടിയിലേക്ക് ഓട്ടോയില്‍ കയറി വന്നതായി കണ്ടവരുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റുമോർട്ടം നടയോഡിക്കല്‍ പൂർത്തിയയായ ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










