കോഴിക്കോട്: സ്കൂൾ തുറക്കുന്നതിന് മുമ്പ് എല്ലാ സ്കൂൾ വാഹനങ്ങളുടെയും ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കണമെന്ന നിർദ്ദേശം പൂർണ്ണമായും നടപ്പിലാക്കിയിട്ടില്ല.
മൂന്ന് ദിവസം കഴിഞ്ഞിട്ടും, നഗരപരിധിക്കുള്ളിലെ 100 ഓളം വാഹനങ്ങൾ ഫിറ്റ്നസ് പരിശോധനയ്ക്ക് കൊണ്ടുവന്നിട്ടില്ലെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. ജില്ലയിലെ മറ്റ് യൂണിറ്റുകളിൽ ഈ വാഹനങ്ങളിൽ ഏതെങ്കിലും പരിശോധിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്. ഫിറ്റ്നസ് പരിശോധനയ്ക്ക് അഞ്ച് ദിവസം കൂടുതല്‍ അനുവദിച്ചിരുന്നു. ഡ്രെെവർമാരും ആയമാരും സ്ഥലത്തില്ലാത്തതിനാല്‍ ബസുകള്‍ പരിശോധന നടത്താനായില്ല എന്നാണ് സ്കൂള്‍ അധികൃതർ പറയുന്നത്. മുൻകൂട്ടി അറിയിക്കാതെ സ്കൂള്‍ വാഹനങ്ങള്‍ മോട്ടോർ വാഹന വകുപ്പ് ഓഫീസിലെത്തിച്ചാല്‍ പരിശോധന നടത്തുന്നത് ബുദ്ധിമുട്ടാകുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഒരാഴ്ചക്കകം മുൻകൂട്ടി നിശ്ചയിക്കുന്ന ഒരു ദിവസം വാഹന പരിശോധന നടത്താനാണ് വകുപ്പിന്റെ തീരുമാനം. പരിശോധന പൂർത്തിയാക്കിയ വാഹനങ്ങള്‍ക്കെല്ലാം ഇ.ഐ.ബി സ്റ്റിക്കർ നല്‍കിയിട്ടുണ്ട്. സ്റ്റിക്കർ പതിക്കാത്ത വാഹനങ്ങള്‍ കുട്ടികളുമായി യാത്ര നടത്തുന്നുണ്ടോ എന്നും മോട്ടോർ വാഹന വകുപ്പ് പരിശോധിക്കുന്നുണ്ട്.
സാങ്കേതിക പ്രശ്നങ്ങള്‍ മൂലം വാഹനങ്ങള്‍ പരിശോധനയ്ക്കെത്തിക്കാനായില്ല എന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം. ഈ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താനായി പരിശോധനകള്‍ നടത്തുന്നുണ്ട്. ഇനിയൊരു തിയതി അറിയിക്കുമ്ബോള്‍ മുഴുവൻ വാഹനങ്ങളും പരിശോധനയ്ക്കെത്തിക്കണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










