ഹജ്ജ് തീർത്ഥാടകർക്കായി വിപുലമായ സേവനങ്ങളാണ് സൗദി അറേബ്യ ഒരുക്കിയിരിക്കുന്നത്. എണ്ണമറ്റ വെളുത്ത കൂടാരങ്ങളാല്‍ നിറഞ്ഞ “കൂടാരങ്ങളുടെ നഗരം” എന്നറിയപ്പെടുന്ന മിന, ലോകത്തിലെ ഏറ്റവും വലിയ താത്കാലിക നഗരങ്ങളിലൊന്നാണ്. ഇവിടെ തീർത്ഥാടകർക്ക് താമസിക്കാനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
കഠിനമായ ചൂട് പ്രതീക്ഷിക്കുന്നതിനാല്‍, തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ സൗദി അധികൃതർ വിപുലമായ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. തണുപ്പിക്കാനുള്ള സംവിധാനങ്ങള്‍, ആരോഗ്യ സേവനങ്ങള്‍, AI സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള തിരക്ക് നിയന്ത്രണം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഇതിനകം 1.4 ദശലക്ഷത്തിലധികം തീർത്ഥാടകർ രാജ്യത്തിന് പുറത്ത് നിന്ന് എത്തിച്ചേർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍.
മിനയില്‍ നിന്ന് തീർത്ഥാടകർ പിന്നീട് അറഫാ, മുസ്ദലിഫ എന്നിവിടങ്ങളിലേക്ക് യാത്ര തുടരും. ലോകമെമ്ബാടുമുള്ള ദശലക്ഷക്കണക്കിന് മുസ്ലീങ്ങള്‍ ഒരുമിച്ച് ചേരുന്ന ഹജ്ജ്, ഇസ്ലാമിലെ അഞ്ച് തൂണുകളില്‍ ഒന്നാണ്. ശാരീരികമായും സാമ്ബത്തികമായും കഴിവുള്ള ഓരോ മുസ്ലീമും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഹജ്ജ് ചെയ്യണമെന്ന് നിഷ്കർഷിക്കുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









