കോഴിക്കോട്: മലബാര്‍ റിവര്‍ ഫെസ്‌റ്റിവലിന്റെ ഭാഗമായി കയാക്കിങ് പരിശീലനത്തിന് 15 ന് തുടക്കമാകും. കേരള അഡ്വഞ്ചര്‍ ടൂറിസം വികസനത്തിന്റെ ഭാഗമായി കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തില്‍, പുലിക്കയത്ത് സ്‌ഥാപിച്ച ഇന്റര്‍നാഷണല്‍ കയാക്കിങ് ഫെസിലിറ്റേഷന്‍ സെന്ററില്‍ ജെല്ലിഫിഷ് വാട്ടര്‍സ്‌പോര്‍ട്‌സിന്റെ നേതൃത്വത്തിലാണ് അന്താരാഷ്ര്‌ട നിലവാരത്തിലുള്ള വിവിധ പരിശീലനങ്ങള്‍ക്ക് അവസരമൊരുക്കുന്നതെന്ന് കോടഞ്ചേരി പഞ്ചായത് പ്രസിഡന്റ് അലക്‌സ് തോമസ് ചെമ്ബകശേരി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സംസ്‌ഥാന ടൂറിസം വകുപ്പും കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും ഡി.ടി.പി.സി.യും ത്രിതല പഞ്ചായത്തുകളും സംയുക്‌തമായി ജൂലൈ 24, 25,26, 27 തീയ്തയികളില്‍ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമായി സംഘടിപ്പിക്കുന്ന മലബാര്‍ റിവര്‍ ഫെസ്‌റ്റിവല്‍ 11ാമത് ഇന്റര്‍നാഷനല്‍ വൈറ്റ് വാട്ടര്‍ കയാക്കിങ് ചാംപ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്.
ഇതിന്റെ മുന്നോടിയായി തദ്ദേശീയരായ ചെറുപ്പക്കാരെ കണ്ടെത്തി, മികച്ച നിലവാരമുള്ള കായികതാരങ്ങളാക്കി മാറ്റിയെടുക്കുന്നതിന്റെയും, ഭാഗമായി ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത ചെറുപ്പക്കാര്‍ക്ക് സൗജന്യമായി കയാക്കിങ് പരിശീലനവും തുടര്‍ന്ന് തത്‌പരരായവര്‍ക്ക് കയാക്കിങ് , പാക് റാഫ്‌റ്റിങ് , റാഫ്‌റ്റിങ് എന്നിവയില്‍ പരിശീനവും നടത്തും. വിദഗ്‌ദ്ധ പരിശീലകരുടെ നേതൃത്വത്തിലാണ് പരിശീലനം. ഇന്ത്യയില്‍ ആദ്യമായാണ് പാക് റാഫ്‌റ്റിങ് പരിശീലനത്തിനുള്ള സൗകര്യം ഒരുങ്ങുന്നത്.
ഗ്രാമീണ ടൂറിസത്തിനു ഊന്നല്‍ നല്‍കികൊണ്ട് ഈ പ്രദേശത്തെ ഒരു ടൂറിസം ഹബ് ആകിമാറ്റുന്നതിന്റെ ഭാഗമായി ജല കായിക വിനോദങ്ങള്‍ക്ക് പുറമെ ട്രെക്കിങ്ങ്, സൈക്ലിംഗ്, റോക്ക് ക്ലൈമ്ബിങ് , മൗണ്ടൈന്‍ ബൈക്ക് എന്നിവയും, പരിശീലനത്തിന് എത്തുന്നവര്‍ക്കും, സഞ്ചാരികള്‍ക്കും താമസിക്കാനായി ചാലിപ്പുഴയുടെ തീരത്ത് ഡോര്‍മെറ്ററി സൗകര്യവും, ക്യാമ്ബിംഗ് , ഫാം സ്‌റ്റേ സൗകര്യങ്ങളും പുലിക്കയത്തുള്ള കയാക്കിങ് സെന്ററില്‍ ഒരുക്കിയിട്ടുണ്ട് . ഇതു വഴി ഈ മേഖലയില്‍ ഉള്ളവര്‍ക്ക് തൊഴില്‍ അവസരങ്ങളും ലഭ്യമാകും.
വാര്‍ത്താ സമ്മേളനത്തില്‍ ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടര്‍ ആയ കൗശിക് കോടിതൊടിക, മാനേജര്‍ പ്രസാദ് തുമ്ബാണി, ഇന്റര്‍നാഷണല്‍ കയാക്കിങ് സെന്റര്‍ ഇന്‍ചാര്‍ജും പരിശീലകനുമായ വി.കെ.അക്ഷയ് അശോക്, മലബാര്‍ റിവര്‍ ഫെസ്‌റ്റ് കോര്‍ഡിനേറ്റര്‍ പോള്‍സണ്‍ അറക്കല്‍, ഡി.ടി.പി.സി. മാനേജര്‍ തുഷാരഗിരി കെ.ഡി.ഷെല്ലി മാത്യു എന്നിവരും പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










