കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സന്ദർശന ഫീസ് വർദ്ധിപ്പിച്ചതില്‍ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. കേരളത്തിലെ ആതുര സേവന മേഖലയില്‍ പതിറ്റാണ്ടുകളുടെ പാരമ്ബര്യമുള്ളതും ജില്ലയിലെ സാധാരണക്കാരായ രോഗികളുടെ ആശ്രയ കേന്ദ്രവുമായ മെഡിക്കല്‍ കോളേജില്‍ കോവിഡിന്റെ കാലത്താണ് സന്ദർശകർക്കുള്ള അനുമതി നിർത്തലാക്കിയത് അത് വരെ വൈകുന്നേരം 3 മണി മുതല്‍ 4 മണി വരെയുള്ള സമയങ്ങളില്‍ രോഗികളെ സന്ദർശിക്കാൻ അനുവാദം ഉണ്ടായിരുന്നു.
നീണ്ട ഇടവേളയ്ക്കുശേഷം സന്ദർശകരുടെ എണ്ണം നിയന്ത്രിക്കാൻ സന്ദർശകരില്‍ നിന്നും 50 രൂപ ഈടാക്കി സന്ദർശനം അനുവദിക്കാൻ മെഡിക്കല്‍ കോളേജ് അധികാരികള്‍ എടുത്ത തീരുമാനം പിൻവലിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭത്തിന് ഡിവൈഎഫ്ഐ നേതൃത്വം നല്‍കുമെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










