കോടഞ്ചേരി: പഞ്ചായത്തിലെ കരിമ്ബാലക്കുന്ന് ഇരുതുള്ളിപ്പുഴയോരത്ത് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മുളവനമൊരുങ്ങുന്നു.
പഞ്ചായത്തിന്റെ കാര്‍ബണ്‍ ന്യൂട്രല്‍ പ്രോഗ്രാമിന്റെ ഭാഗമായി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വനമൊരുക്കുന്നത്. പുഴയോരത്ത് തരിശായി കിടക്കുന്ന പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള അഞ്ചേക്കര്‍ ഭൂമിയില്‍ 1000 തൈകളാണ് നട്ടുപിടിപ്പിക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം മുളത്തൈ നട്ട് പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്ബകശേരി നിര്‍വഹിച്ചു. ഇരുത്തുള്ളി പുഴ സംരക്ഷണ സമിതി പ്രസിഡന്റ് ബാബു കുടുക്കില്‍ മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല അസീസ് അധ്യക്ഷത വഹിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










